തി​രു​വ​ന​ന്ത​പു​രത്ത് മൂ​ന്നു കി​ലോ​ഗ്രാം ക​ഞ്ചാ​വു​മാ​യി യു​വാ​വ് അറസ്റ്റിൽ
arrest1

തി​രു​വ​ന​ന്ത​പു​രം :മൂ​ന്നു കി​ലോ​ഗ്രാം ക​ഞ്ചാ​വു​മാ​യി യു​വാ​വ് പി​ടി​യി​ൽ. വി​ഴി​ഞ്ഞം ആ​വാ​ടു​തു​റ പ​ന്ത​പ്ലാ​വി​ള വീ​ട്ടി​ൽ ഷി​ബു (39) ആ​ണ് മെ​ഡി​ക്ക​ൽ കോ​ള​ജ് പൊ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്.തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജി​നു സ​മീ​പ​മു​ള്ള ലോ​ഡ്ജി​ൽ നി​ന്നുമാണ് പിടിയിലായത്. മെ​ഡി​ക്ക​ൽ കോ​ള​ജി​ന് സ​മീ​പ​മു​ള്ള ലോ​ഡ്ജു​ക​ൾ കേ​ന്ദ്രീ​ക​രി​ച്ച് വ​ൻ​തോ​തി​ൽ ക​ഞ്ചാ​വ് എ​ത്തി​ച്ച് ഇ​ട​നി​ല​ക്കാ​ർ മു​ഖേ​ന ചി​ല്ല​റ വി​ൽ​പ്പ​ന ന​ട​ത്തി​വ​രു​ന്ന​താ​യി കി​ട്ടി​യ ര​ഹ​സ്യ വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ന​ട​ത്തി​യ തി​ര​ച്ചി​ലി​ലാ​ണ് പ്ര​തി പി​ടി​യി​ലാ​യ​ത്.

മെ​ഡി​ക്ക​ൽ കോ​ള​ജ് സി​ഐ പി. ​ഹ​രി​ലാ​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ എ​സ്ഐ സി.​പി. പ്ര​ശാ​ന്ത്, സി​പി​ഒ​മാ​രാ​യ ബി. ​ര​ഞ്ജി​ത്ത്, പ്ര​സാ​ദ്, എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. ഇ​യാ​ളെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി.

Share this story