വേറെ പണിയുണ്ട്, കെ.ആര്‍ നാരായണന്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് നമുക്ക് പിന്നെ പോകാം; ചോദ്യത്തോട് പ്രതികരിക്കാതെ മമ്മൂട്ടി

mammootty

കെ.ആര്‍ നാരായണന്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ സമരവുമായി ബന്ധപ്പെട്ട ചോദ്യത്തോട് പ്രതികരിക്കാന്‍ വിസമ്മതിച്ച് മമ്മൂട്ടി. 'നന്‍പകല്‍ നേരത്ത് മയക്കം' ചിത്രത്തിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് നടത്തിയ പ്രസ് മീറ്റിനിടയിലാണ് മമ്മൂട്ടിക്ക് നേരെ ചോദ്യം ഉയര്‍ന്നത്. അങ്ങോട്ടേക്കൊന്നും നമുക്ക് പോകണ്ട എന്നാണ് മമ്മൂട്ടി പറയുന്നത്.

'അതൊക്കെ അവിടെ നടക്കട്ടെ. ഇത് നിര്‍ത്തിയിട്ട് ബാക്കി തുടങ്ങണം. വേറെ പണിയുണ്ട്. കെ.ആര്‍ നാരായണന്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് നമുക്ക് പിന്നെ പോകാം. ഇപ്പോള്‍ നമുക്ക് നിര്‍ത്താം' എന്നാണ് മമ്മൂട്ടി പറഞ്ഞത്.
കെ.ആര്‍ നാരായണന്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ജാതി വിവേചനം നടക്കുന്നുവെന്ന് പറഞ്ഞാണ് വിദ്യാര്‍ത്ഥികളും ശുചീകരണ തൊഴിലാളികളും സമരം നടത്തുന്നത്. സമരത്തെ കുറിച്ച് കഴിഞ്ഞ ദിവസം സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്റെ പ്രസ്താവനകളും വിവാദത്തിലായിരുന്നു.
ജാതി വിവേചനം നടക്കുന്നില്ലെന്നാണ് അടൂര്‍ ആവര്‍ത്തിച്ചത്. എന്നാല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ജാതി അധിക്ഷേപം, സംവരണത്തില്‍ അട്ടിമറി, ജീവനക്കാര്‍ക്കും വിദ്യാര്‍ഥികള്‍ക്കും എതിരെ നിരന്തരം മാനസികപീഡനങ്ങള്‍ എന്നിവയുള്ളതായി അന്വേഷണം നടത്തിയ ഉന്നതതല കമ്മിഷന്റെ കണ്ടെത്തല്‍.

Share this story