ചെറിയ ബഡ്ജറ്റ് ചിത്രമായിട്ടും വാശിയില്‍ അഭിനയിക്കാന്‍ കാരണം അച്ഛന്‍ നിര്‍മ്മിച്ചതുകൊണ്ടാണോയെന്ന ചോദ്യം ; മറുപടി നല്‍കി കീര്‍ത്തി
 Tovino
'ബഡ്ജറ്റ് നോക്കിയല്ലല്ലോ ഒരു നടനോ നടിയോ സിനിമകള്‍ ചെയ്യുന്നത്.

കീര്‍ത്തി സുരേഷ് നായികയായെത്തുന്ന പുതിയ മലയാള ചിത്രമാണ് വാശി. ടോവീനോ തോമസ് നായകനാകുന്ന ചിത്രം രേവതി കലാമന്ദിറിന്റെ ബാനറില്‍ ജി സുരേഷ് കുമാറാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഇപ്പോഴിത ചിത്രത്തിന്റെ പ്രമോഷന്‍ പ്രസ് മീറ്റില്‍ ഉയര്‍ന്ന ഒരു ചോദ്യത്തിന് കീര്‍ത്തി സുരേഷ് നല്‍കിയ മറുപടിയാണ് ശ്രദ്ധ നേടുന്നത്.
സാധാരണ കീര്‍ത്തിയെ കാണാറുള്ളത് വമ്പന്‍ ബഡ്ജറ്റിലൊരുക്കുന്ന തെന്നിന്ത്യന്‍ ചിത്രങ്ങളിലാണല്ലോയെന്നും, വാശി എന്ന ചെറിയ ബഡ്ജറ്റ് ചിത്രം സ്വന്തം നിര്‍മ്മാണത്തിലായതു കൊണ്ടാണോ അഭിനയിച്ചതെന്നുമായിരുന്നു മാധ്യമ പ്രവര്‍ത്തകന്റെ ചോദ്യം.
'ബഡ്ജറ്റ് നോക്കിയല്ലല്ലോ ഒരു നടനോ നടിയോ സിനിമകള്‍ ചെയ്യുന്നത്. ആ സിനിമയുടെ കഥ, തന്റെ കഥാപാത്രം എന്നിവയൊക്കെയാണ് ഒരു സിനിമ ചെയ്യാന്‍ തീരുമാനിക്കുന്നതിന് അടിസ്ഥാനം. ബഡ്ജറ്റും പ്രതിഫലവുമൊക്കെ പിന്നീട് വരുന്ന കാര്യങ്ങള്‍ മാത്രമാണ്. ഈ അടുത്തകാലത്ത് റിലീസ് ചെയ്ത എന്റെ ചിത്രമായ സാനി കായിധമൊക്കെ വളരെ ചെറിയ ബഡ്ജറ്റിലൊരുക്കിയ ചിത്രമാണ്' എന്നാണ് കീര്‍ത്തി അതിന് മറുപടി നല്‍കിയത്.

ചിത്രം സംവിധാനം ചെയ്യുന്നത് നടന്‍ എന്ന നിലയിലും ശ്രദ്ധേയനായ വിഷ്ണു ജി രാഘവാണ്. വക്കീല്‍ ആയിട്ടാണ് ചിത്രത്തില്‍ ടൊവിനൊ തോമസും കീര്‍ത്തി സുരേഷും അഭിനയിക്കുക

Share this story