തിരുവൈരാണിക്കുളം ക്ഷേത്രത്തില്‍ ദര്‍ശനം നിഷേധിച്ച സംഭവം ; വിവേചനങ്ങള്‍ നിലനില്‍ക്കുന്നതില്‍ ദുഖമുണ്ടെന്ന് അമലപോള്‍

google news
amala

തിരുവൈരാണിക്കുളം മഹാദേവക്ഷേത്രത്തില്‍ ദര്‍ശനം നിഷേധിച്ചതില്‍ ക്ഷേത്രം സന്ദര്‍ശക ഡയറിയില്‍ ദുഃഖം രേഖപ്പെടുത്തി നടി അമലാപോള്‍. 2023ലും ഇത്തരം വിവേചനങ്ങള്‍ നിലനില്‍ക്കുന്നതില്‍ ദുഃഖവും നിരാശയുമുണ്ട്. മതപരമായ വിവേചനത്തില്‍ മാറ്റം വരുമെന്ന് പ്രതീക്ഷിക്കുന്നു. മനുഷ്യരായി പരിഗണിക്കുന്ന കാലം വരുമെന്നും അമലപോള്‍ ക്ഷേത്രത്തിന്റെ സന്ദര്‍ശക ഡയറിയില്‍ കുറിച്ചു. '2023ലും ഇത്തരം വിവേചനങ്ങള്‍ നിലനില്‍ക്കുന്നതില്‍ ദുഃഖവും നിരാശയുമുണ്ട്. എനിക്ക് ദേവിയുടെ അടുത്തേക്ക് പോകാനായില്ല. പക്ഷെ, അകലെ നിന്ന് ആ ചൈതന്യം അനുഭവിക്കാനായി. മതപരമായ വിവേചനത്തില്‍ ഉടന്‍ മാറ്റം വരുമെന്ന് പ്രതീക്ഷിക്കുന്നു. മതത്തിന്റെ അടിസ്ഥാനത്തില്‍ അല്ലാതെ മനുഷ്യരായി നമ്മെ പരിഗണിക്കുന്ന സമയം വരും,' അമലപോള്‍ സന്ദര്‍ശക ഡയറിയില്‍ കുറിച്ചു
അതേസമയം തിരുവൈരാണിക്കുളം മഹാദേവക്ഷേത്രത്തില്‍ അഹിന്ദുക്കള്‍ക്ക് പ്രവേശനമില്ലെന്ന് ക്ഷേത്രം ഭാരവാഹികള്‍ വ്യക്തമാക്കി. വിവാദം അനാവശ്യമാണ്. വിവാദത്തിന് പിന്നില്‍ നാട്ടിലുള്ള ചിലര്‍ തന്നെയാണ്. ക്ഷേത്രത്തില്‍ അഹിന്ദുക്കളെ പ്രവേശിപ്പിക്കാറില്ല. അമല പോള്‍ മുന്നറിയിപ്പ് ഇല്ലാതെയാണ് വന്നത്. വന്നപ്പോള്‍ തന്നെ കാര്യം അറിയിച്ചിരുന്നു. പുറത്ത് നിന്ന് ദര്‍ശനമാകാം എന്ന് അറിയിച്ചു. ക്ഷേത്രം മതില്‍കെട്ടിന് പുറത്ത് നിന്നാണ് അമല ദര്‍ശനം നടത്തിയത്. ക്ഷേത്രം സന്ദര്‍ശക ഡയറിയില്‍ അവര്‍ ദുഃഖം രേഖപ്പെടുത്തിയെന്നും ക്ഷേത്രം സെക്രട്ടറി പ്രസൂണ്‍കുമാര്‍ പറഞ്ഞു

Tags