ദി റിയാലിറ്റി : ഫസ്റ്റ് ലുക് പോസ്റ്റർ പുറത്തിറങ്ങി
The Reality

നിഷാദ് കാപ്പാട് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ദി റിയാലിറ്റി. ഒരു ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ആണ് ചിത്രം. നിരവധി സിനിമകൾ ഇൻവെസ്റ്റിഗേഷൻ ജോണറിൽ വന്നിട്ടുണ്ടെങ്കിലും അതിൽ നിന്നും വ്യത്യസ്തമായ മേക്കിങ് പാറ്റേ ണോടെ ഒരു ഇൻവെസ്റ്റിഗേഷൻ ത്രില്ലർ അണിയിച്ചൊരുക്കുകയാണ് V3 മീഡിയ പ്രൊഡക്ഷനിലൂടെ നിഷാദ് കാപ്പാടും ധന്യയും.

അസ്വാഭാവികമായി ഒരു മിഡിൽക്ലാസ് ഫാമിലിയിലെ പെൺകുട്ടിയുടെ കൊലപാതകവും അത് ആന്വേഷിക്കുന്നതുമാണ് ചിത്രം. ഈ സിനിമയിൽ ഇൻഡസ്ട്രിയിൽ സജീവമായിട്ടുള്ള കുറച്ച് ആർട്ടിസ്റ്റുകൾക്കൊപ്പം ഒട്ടേറെ പുതുമുഖങ്ങളും ഉണ്ട്. രണ്ട് ഭാഗങ്ങൾ ആയാണ് സിനിമ ചിത്രീകരിക്കുന്നത്. കേരളവും തമിഴ്നാടും ആണ് പ്രധാന ലൊക്കേഷനുകൾ ആയി വരുന്നത്
 

Share this story