‘ദളപതി 67’ന്റെ ഒടിടി റൈറ്റ്‍സ് വിറ്റുപോയത് റെക്കോര്‍ഡ് തുകയ്‍ക്ക്

dalapathi 67
‘ദളപതി 67’ന്റെ ഒടിടി റൈറ്റ്‍സ് നെറ്റ്‍ഫ്ലിക്സ് സ്വന്തമാക്കി.

‘ദളപതി 67’ന്റെ ഒടിടി റൈറ്റ്‍സ് നെറ്റ്‍ഫ്ലിക്സ് സ്വന്തമാക്കി. റെക്കോർഡ് തുകയായ 160 കോടി രൂപയ്‍ക്കാണ് ഒടിടി സ്‍ട്രീമിംഗ് റൈറ്റ്‍സ് വിറ്റുപോയതെന്നാണ് റിപ്പോർട്ട്. ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം വൈകാതെയുണ്ടാകും. അനിരുദ്ധ് രവിചന്ദെർ ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിക്കുന്നത്. ബോളിവുഡ് താരം സഞ്‍ജയ് ദത്ത് ചിത്രത്തിൽ വില്ലനായി അഭിനയിക്കുമെന്ന വാർത്തകളും പ്രചരിച്ചിരുന്നു. ആക്ഷൻ കിംഗ് അർജുനും ഒരു പ്രധാന വേഷത്തിലുണ്ടാകുമെന്ന് റിപ്പോർട്ടുകളുണ്ടായെങ്കിലും ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല. ‘ദളപതി 67’ൽ എന്തായാലും വൻ താരനിര തന്നെ അണിനിരക്കുമെന്ന് തീർച്ച.

ഒരു ഗാംഗ്‍സ്റ്റർ ഡ്രാമയായിരിക്കും വിജയ്‍യെ നായകനാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്യുക.ഡിസംബറിൽ ‘ദളപതി 67’ന്റെ ചിത്രീകരണം ആരംഭിക്കും. ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷൻ ജോലികളുടെ തിരക്കിലാണ് ലോകേഷ് കനകരാജ്. ലോകേഷ് കനകരാജ് തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ എഴുതുന്നത്.’

കൊവിഡിനു ശേഷം ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും വലിയ ഹിറ്റുകളിൽ ഒന്നായിരുന്നു ഗിരീഷ് ഗംഗാധരൻ ഛായാഗ്രാഹണം നിർവഹിച്ച ‘വിക്രം’. കമൽഹാസനൊപ്പം വിജയ് സേതുപതി, ഫഹദ് ഫാസിൽ, കാളിദാസ് ജയറാം, നരെയ്ൻ എന്നിവരൊക്കെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രം സാങ്കേതിക മികവ് കൊണ്ടും ശ്രദ്ധേയമായിരുന്നു. രാജ്‍കമൽ ഫിലിംസ് ഇൻറർനാഷണലിന്റെ ബാനറിൽ കമൽഹാസനും ആർ മഹേന്ദ്രനും ചേർന്നായിരുന്നു ചിത്രത്തിൻറെ നിർമ്മാണം. ലോകേഷിനൊപ്പം രത്‍നകുമാറും ചേർന്നാണ് ചിത്രത്തിന്റെ സംഭാഷണങ്ങൾ രചിച്ചത്.

Share this story