'ദി ലൈൻ’ വിസ്​മയനഗരത്തിന്റെ സൗ​ജ​ന്യ പ്ര​ദ​ർ​ശ​നം ജി​ദ്ദ​യി​ൽ ആ​രം​ഭി​ച്ചു
The Line

”ദി ലൈൻ’ വിസ്​മയനഗരത്തിന്റെ സൗ​ജ​ന്യ പ്ര​ദ​ർ​ശ​നം ജി​ദ്ദ​യി​ൽ ആ​രം​ഭി​ച്ചു.നി​യോം ന​ഗ​ര​ത്തി​നു​ള്ളി​ലെ പ്ര​ത്യേ​ക പാ​ർ​പ്പി​ട ന​ഗ​ര​പ​ദ്ധ​തി​യാ​യ ‘ദി ​ലൈ​നി’​ന്റെ വാ​സ്​​തു​വി​ദ്യ ഡി​സൈ​നു​ക​ളും എ​ൻ​ജി​നീ​യ​റി​ങ്​ അ​വ​ത​ര​ണ​ങ്ങ​ളും വൈ​ദ​ഗ്​​ധ്യ​വും പൊ​തു​ജ​ന​ങ്ങ​ൾ​ക്ക്​ മ​ന​സ്സി​ലാ​ക്കാ​നു​ള്ള അ​വ​സ​ര​മാ​ണ്​ പ്ര​ദ​ർ​ശ​ന​ത്തി​ലൂ​ടെ ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. രാ​ജ്യ​ത്തെ ആ​ദ്യ പ്ര​ദ​ർ​ശ​ന​മാ​ണ്​ ജി​ദ്ദ സൂ​പ്പ​ർ​ഡോ​മി​ൽ ഈ ​മാ​സം ഒ​ന്ന്​ മു​ത​ൽ 14വ​രെ​ ന​ട​ക്കു​ന്ന​ത്.

ശേ​ഷം കി​ഴ​ക്ക​ൻ പ്ര​വി​ശ്യ​യി​ലും റി​യാ​ദി​ലും ന​ട​ക്കും. രാ​വി​ലെ 10 മു​ത​ൽ രാ​ത്രി 11വ​രെ​യാ​ണ്​ പ്ര​ദ​ർ​ശ​നം. ടി​ക്ക​റ്റു​ക​ൾ സൗ​ജ​ന്യ​മാ​ണെ​ങ്കി​ലും ‘ഹ​ല യ​ല്ല’ എ​ന്ന (https://halayalla.com/sa) മൊ​ബൈ​ൽ ആ​പ്ലി​ക്കേ​ഷ​നി​ലൂ​ടെ തീ​യ​തി​യും സ​മ​യ​വും മു​ൻ​കൂ​ട്ടി ബു​ക്ക്​ ചെ​യ്യ​ണം. സ​ന്ദ​ർ​ശ​ക​ർ​ക്ക്​ പ്ര​ദ​ർ​ശ​ന​ത്തെ കു​റി​ച്ച്​ മ​ന​സ്സി​ലാ​ക്കാ​ൻ അ​റ​ബി​യി​ലും ഇം​ഗ്ലീ​ഷി​ലും വി​ശ​ദീ​ക​രി​ക്കു​ന്ന ഗൈ​ഡു​ക​ളെ നി​യോ​ഗി​ച്ചി​ട്ടു​ണ്ട്​.
 

Share this story