കൂടെ നില്‍ക്കുന്ന ഒരു നടനോട് കാണിക്കുന്ന കെയര്‍ അപ്പോഴാണ് മനസിലായത് ; മമ്മൂട്ടിയെ കുറിച്ച് അലന്‍സിയര്‍

mammootty

മമ്മൂട്ടിയെ ആദ്യം കണ്ടതിനെ കുറിച്ചും അദ്ദേഹത്തിനൊപ്പം അഭിനയിച്ചതിനെക്കുറിച്ചും അലന്‍സിയര്‍ .അദ്ദേഹത്തിനൊപ്പം അഭിനയിക്കാന്‍ പേടിയുള്ള ആളാണ് ഞാന്‍. അത് പല അഭിമുഖങ്ങളിലും പറഞ്ഞിട്ടുണ്ട്. കസബ എന്ന സിനിമയില്‍ അഭിനയിക്കാന്‍ ചെല്ലുമ്പോള്‍ അദ്ദേഹം പറഞ്ഞിട്ടാണ് എന്നെ കാസ്റ്റ് ചെയ്തതെന്ന് എനിക്ക് അറിയില്ലായിരുന്നു.
'അദ്ദേഹമാണ് നമ്മളെ കാസ്റ്റ് ചെയ്തത്. മഹേഷിന്റെ പ്രതികാരം കണ്ടിട്ടാണ് എന്നൊക്കെ അറിയുന്നത് പിന്നീടാണ്. ഞാന്‍ അവിടെ ചെന്നപ്പോള്‍ കണ്ടത് കേട്ടതായ ആ ഒരു മനുഷ്യനെയല്ല. മംഗലാപുരത്ത് ഷൂട്ട് നടക്കുന്നതിനിടയില്‍, അദ്ദേഹം പോലീസ് വേഷമൊക്കെ ധരിച്ചു വരുകയാണ്. ഒരു ചുവട് മുന്നോട്ട് വെച്ച ശേഷം എന്നെ കണ്ടപ്പോള്‍ ആ ചുവട് പിന്നോട്ട് വെച്ചിട്ട് വന്ന് പറഞ്ഞു, എന്റെ പേര് മമ്മൂട്ടി,'
അത് ഞാന്‍ ഒരിക്കലും പ്രതീക്ഷിച്ചില്ല. അദ്ദേഹം ചെലപ്പോള്‍ കൈ പൊക്കി കാണിക്കും എന്ന് മാത്രമാണ് കരുതിയത്. ഞാന്‍ അപ്പോള്‍ ചിരിച്ചുപ്പോയി. അത്രയും നേരം ഭയഭക്തി ബഹുമാനത്തോടെ നിന്ന ആളായിരുന്നു,'
'കസബയിലെ ഫൈറ്റ് സീനില്‍ ചെവിയില്‍ പഞ്ഞി വെക്കാതിരിക്കുന്നത് എന്നോട് ചോദിക്കുകയും അത് എനിക്ക് തരാതിരുന്ന സ്റ്റാണ്ട് മാസ്റ്ററോട് ചൂടാവുകയും ചെയ്തു. എന്നിട്ട് എന്നോട് ശ്രദ്ധിക്കണം ചെവി നമ്മുടെയാണ് പോയാല്‍ നമ്മുക്കാണ് എന്നൊക്കെ പറഞ്ഞു. അദ്ദേഹം കൂടെ നില്‍ക്കുന്ന ഒരു നടനോട് കാണിക്കുന്ന കെയര്‍ അപ്പോഴാണ് എനിക്ക് ബോധ്യപ്പെടുന്നത്,' അലന്‍സിയര്‍ പറഞ്ഞു.

Share this story