തമിഴ് നടി ദീപ ഫ്‌ലാറ്റില്‍ തൂങ്ങി മരിച്ച നിലയില്‍
deepa

തമിഴ് സിനിമാ നടി ദീപ എന്ന പൗളിന്‍ ജസീക്കയെ (29)  ഫ്‌ലാറ്റിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. തമിഴ് സിനിമകളില്‍ സഹനടിയായും നായികയായും  ശ്രദ്ധേയമായ താരമാണ് ദീപ. പ്രേമനൈരാശ്യമാണ് ആത്മഹത്യയ്ക്ക് പിന്നിലെന്നാണ് പ്രാഥമിക നിഗമനം. മിസ്‌കിന്‍ സംവിധാനംചെയ്ത തുപ്പറിവാളനില്‍ ഉപനായികമാരില്‍ ഒരാളായിരുന്നു ദീപ.

തമിഴ് സിനിമകളില്‍ ചെറിയ വേഷങ്ങളില്‍ അഭിനയിച്ചിട്ടുള്ള ദീപ, സി.എസ്. മഹിവര്‍മന്‍ സംവിധാനം ചെയ്ത് ഈവര്‍ഷം പുറത്തിറങ്ങിയ 'വൈതാ' എന്ന സിനിമയിലെ നായികാ വേഷത്തിലൂടെയാണ് ശ്രദ്ധേയയായത്. മറ്റുചില സിനിമകളില്‍ അഭിനയിക്കാനിരിക്കേയാണ് ദീപയെ വിരുഗുമ്പാക്കത്തെ ഫ്‌ളാറ്റില്‍ ഫാനില്‍ തൂങ്ങിമരിച്ചനിലിയില്‍ കണ്ടെത്തിയത്. ഫ്‌ളാറ്റില്‍ ദീപ തനിച്ചാണ് കഴിഞ്ഞിരുന്നതെതെന്നും ഫോണ്‍ വിളിച്ചപ്പോള്‍ എടുക്കാതിരുന്നതിനെത്തുടര്‍ന്ന് ബന്ധുക്കള്‍ അന്വേഷിച്ചെത്തിയപ്പോഴാണ് ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയതെന്നും പൊലീസ് അറിയിച്ചു.  

Share this story