തമിഴ് നടൻ വടിവേലുവിന്റെ മാതാവ് അന്തരിച്ചു

fffdg

മധുരൈ : തമിഴ് നടൻ വടിവേലുവിന്റെ മാതാവ് പാപ്പ (87) അന്തരിച്ചു.  ബുധനാഴ്ച രാത്രിയോടെയായിരുന്നു അന്ത്യം.വാർധക്യ സഹജമായ അസുഖങ്ങളേ തുടർന്ന് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ആശുപത്രിയിലായിരുന്നു.

പാപ്പയുടെ വിയോഗത്തിൽ തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ വടിവേലുവിനെ ഫോണിൽ ബന്ധപ്പെട്ട് അനുശോചനം രേഖപ്പെടുത്തി. നിരവധി സിനിമ താരങ്ങളും നേരിട്ടെത്തിയും അല്ലാതെയും അനുശോചനം അറിയിച്ചിട്ടുണ്ട്. മധുരൈയ്ക്കടുത്തുള്ള വിരാഗനൂരിലായിരുന്നു പാപ്പ താമസിച്ചിരുന്നത്. വ്യാഴാഴ്ച വൈകിട്ടോടെയാണ് സംസ്കാരച്ചടങ്ങുകൾ നടക്കുക.

ഏറെ നാളത്തെ ഇടവേളയ്ക്ക് ശേഷം ഈയിടെ നായ് ശേഖർ റിട്ടേൺസ് എന്ന ചിത്രത്തിലൂടെ വടിവേലു തിരിച്ചുവരവ് നടത്തിയിരുന്നു. മാരി സെൽവരാജ് സംവിധാനം ചെയ്യുന്ന മാമനിതൻ, പി.വാസു സംവിധാനം ചെയ്യുന്ന ചന്ദ്രമുഖി 2 എന്നിവയാണ് വടിവേലുവിന്റേതായി വരാനിരിക്കുന്ന ചിത്രങ്ങൾ.

Share this story