പോലീസ് വേഷം ചെയ്യാന്‍ തന്നെ സഹായിച്ചത് സുരേഷ് ഗോപി ; നീത പിള്ള
neethu
സുരേഷ് ഗോപി ജോഷി കൂട്ടുകെട്ടിലെത്തിയ പാപ്പന്‍ തിയേറ്ററുകളില്‍ ഹിറ്റായി മാറുകയാണ്.

പോലീസ് വേഷം ചെയ്യാന്‍ തന്നെ സഹായിച്ചത് സുരേഷ് ഗോപിയാണെന്ന് നീത പിള്ള. 
പോലീസ് എന്ന് പറയുമ്പോള്‍ നമ്മുടെ മനസ്സില്‍ ആദ്യം ഓടിയെത്തുന്നത് സുരേഷ് ഗോപിയുടെ മുഖമാണ്. സുരേഷ് സാറിന്റെ കൂടെ നിന്ന് പോലീസ് വേഷം ചെയ്യുക എന്നുള്ളത് തന്നെ സംബന്ധിച്ച് ടെന്‍ഷന്‍ ഉള്ള കാര്യമായിരുന്നു. അദ്ദേഹത്തിനൊപ്പം നില്‍ക്കുമ്പോള്‍ തന്റെ അഭിനയം മോശമായാല്‍ മുഴുവന്‍ സിനിമയെ അത് ബാധിക്കും.
തന്റെ പ്രകടനം താഴെപോയാല്‍ 'അയ്യോ ഈ കുട്ടിയെ എന്തിനാണ് ഈ കഥാപാത്രത്തിലേക്ക് കാസ്റ്റ് ചെയ്തത്' എന്ന് ആളുകള്‍ ചോദിക്കും. അങ്ങനെയൊന്നും വരരുതെന്ന് താന്‍ ആഗ്രഹമുണ്ടായിരുന്നു. കൂടുതല്‍ ടേക്ക് പോകരുത് എന്നുള്ള ടെന്‍ഷന്‍ ഉണ്ടായിരുന്നു. പക്ഷേ ഒപ്പം നില്‍ക്കുമ്പോള്‍ താന്‍ ടെന്‍ഷന്‍ ആകാതിരിക്കാന്‍ അദ്ദേഹവും ശ്രദ്ധിച്ചിരുന്നു.
തന്നെ വളരെ കംഫര്‍ട്ടബിള്‍ ആക്കാന്‍ ശ്രമിക്കുമായിരുന്നു സുരേഷ് ?ഗോപി. ഒരു ചെറിയ നില്‍പ്പും നോട്ടവും പോലും ഇങ്ങനെ ചെയ്തു നോക്കൂ എന്ന് സുരേഷ് സാര്‍ പറഞ്ഞു തന്ന അവസരങ്ങള്‍ ഉണ്ടെന്നും നീത പറഞ്ഞു. പോലീസ് വേഷം നന്നാക്കാന്‍ സാറിന്റെ ഇന്‍പുട്ട് ഒരുപാടുണ്ടായിരുന്നുവെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

Share this story