ടിക്കറ്റ് ബുക്കിങ്ങില്‍ കുതിപ്പ് തുടര്‍ന്ന് പഠാന്‍

Pathaan

നാല് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം തിയറ്ററിലേക്ക് എത്തുന്ന ഷാരൂഖ് ഖാന്‍ ചിത്രമാണ് പഠാന്‍. പ്രഖ്യാപന സമയം മുതല്‍ ശ്രദ്ധനേടിയ ചിത്രം ജനുവരി 25ന് തിയറ്ററില്‍ എത്തും. പഠാന്റേതായി പുറത്തുവന്ന പ്രമോഷണല്‍ മെറ്റീരിയലുകള്‍ എല്ലാം തന്നെ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ആദ്യ ഗാനത്തിന്റെ പേരില്‍ വിവാദങ്ങളും ബഹിഷ്‌കരണാഹ്വാനങ്ങളും എസ്ആര്‍കെ ചിത്രത്തിനെതിരെ പൊട്ടിപ്പുറപ്പെട്ടെങ്കിലും അതൊന്നും തന്നെ പഠാനെ ബാധിച്ചില്ല. പഠാന്‍ തിയറ്ററില്‍ എത്താന്‍ ഇനി രണ്ട് ദിവസം മാത്രമാണ് ബാക്കി

ടിക്കറ്റ് ബുക്കിങ്ങില്‍ മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. ഇന്നലെ മാത്രം 3,00,500 ടിക്കറ്റുകളാണ് വിറ്റിരിക്കുന്നത്. ലിമിറ്റഡ് അഡ്വാന്‍സ് ബുക്കിങ്ങില്‍ 1.70 കോടിയോളം രൂപ ചിത്രം നേടിയിരുന്നു. പിന്നാലെ നടന്ന പ്രീ ബുക്കിങ്ങില്‍ റെക്കോര്‍ഡ് വില്‍പ്പനയാണ് നടന്നതെന്നാണ് ട്രേഡ് അനലിസ്റ്റുകള്‍ വിലയിരുത്തുന്നത്.

Share this story