സ്ത്രീത്വത്തെ അപമാനിച്ചെന്ന പരാതിയിൽ നടൻ ശ്രീനാഥ് ഭാസിക്കെതിരെ കേസ് : പൊലീസ് ചോദ്യം ചെയ്യും
Sreenath Bhasi

കൊച്ചി: നടൻ ശ്രീനാഥ് ഭാസിക്കെതിരെ പൊലീസ് കേസെടുത്തു. സ്ത്രീത്വത്തെ അപമാനിച്ചുവെന്നാണ് കേസ്. സംഭവത്തിൽ ശ്രീനാഥിനെ പൊലീസ് ചോദ്യം ചെയ്യും.ഓൺലൈൻ ചാനലിൽ അഭിമുഖത്തിനിടെ അധിക്ഷേപിച്ചെന്ന് കാണിച്ച് അവതാരക കൊച്ചി മരട് പൊലീസിൽ പരാതി നൽകുകയായിരുന്നു. വനിതാ കമ്മീഷനിലും അവതാരക പരാതി നൽകിയിട്ടുണ്ട്.ചട്ടമ്പി എന്ന ചിത്രത്തിന്‍റെ പ്രൊമോഷനുമായി ബന്ധപ്പെട്ട അഭിമുഖത്തിലാണ് അധിക്ഷേപം ഉണ്ടായതെന്ന് പരാതിയിൽ പറയുന്നു.

Share this story