തെന്നിന്ത്യന്‍ താരസുന്ദരി മാളവിക മോഹനന് ഇന്ന് 29-ാം പിറന്നാള്‍
Malavika Mohan

തെന്നിന്ത്യന്‍ താരസുന്ദരി മാളവിക മോഹനന് ഇന്ന് 29-ാം പിറന്നാള്‍. മലയാള സിനിമയിലൂടെ അരങ്ങേറ്റം കുറിച്ച് ബോളിവുഡ് വരെ എത്തിയ മാളവിക മോഹനന്‍ ഇന്ന് ദക്ഷിണേന്ത്യയിലെ ഏറ്റവും തിരക്കുള്ള നായികമാരില്‍ ഒരാളാണ്.അഭിനയത്തിന് പുറമെ മോഡലിങ്ങിലും കഴിവ് തെളിയിച്ചിട്ടുള്ള മാളവിക മോഹനന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റുകള്‍ക്ക് വലിയ സ്വീകാര്യതയാണ് ഫാഷന്‍ ലോകത്ത് ലഭിക്കുന്നത്. പതിവായി വിനോദയാത്രകള്‍ നടത്താറുള്ള മാളവികയുടെ ഫോട്ടോകള്‍ വളരെ പെട്ടന്നാണ് വൈറാലുന്നത്.

പ്രശസ്ത ഛായാഗ്രാഹകന്‍ കെ യു മോഹനന്റെ മകളായ മാളവിക ദുല്‍ഖര്‍ സല്‍മാന്റെ നായികയായി പട്ടം പോലെ എന്ന ചിത്രത്തിലൂടെയാണ് 2013 ല്‍ അഭിനയരംഗത്ത് എത്തുന്നത്. 2017 ല്‍ ഹോളിവുഡ് സംവിധായകന്‍ മജീദ് മജീദി സംവിധാനം ചെയ്ത ബിയോണ്ട് ദ ക്ലൗട്‌സ് ലൂടെ ഇഷാന്‍ ഖട്ടറിനൊപ്പം ബോളിവുഡിലും താരം അരങ്ങേറ്റം നടത്തി.നിര്‍ണായകം, നാനു മാട്ടു വരലക്ഷ്മി , ദി ഗ്രേറ്റ് ഫാദര്‍, പേട്ട, മാസ്റ്റര്‍, മാരന്‍ എന്നീ ചിത്രങ്ങളിലും മാളവിക ശ്രദ്ധേയമായ വേഷങ്ങളിലെത്തി. കാര്‍ത്തിക് സുബ്ബരാജ് സംവിധാനം ചെയ്ത രജനീകാന്ത് ചിത്രം പേട്ടയിലെ പ്രകടനത്തിലൂടെ തമിഴിലും നടി ശ്രദ്ധിക്കപ്പെട്ടു.

തെലുങ്ക് താരം വിജയ് ദേവരക്കൊണ്ട നായകനാകുന്ന ഹീറോയിലും നായിക വേഷത്തിലെത്തുന്നത് മാളവികയാണ്. ഈ വര്‍ഷം ഒക്ടോബറില്‍ ചിത്രം റീലീസ് ചെയ്‌തേക്കും.
 

Share this story