മകനൊപ്പമുള്ള ആദ്യ ചിത്രം പങ്കുവച്ച് സോനം കപൂര്‍
kapoor
'തുറന്ന ഹൃദയത്തോടെ ഞങ്ങൾ ഞങ്ങളുടെ ആൺകുഞ്ഞിനെ സ്വാഗതം ചെയ്തു. ഈ യാത്രയിൽ ഒപ്പം നിന്ന എല്ലാ ഡോക്ടർമാർക്കും നഴ്സുമാർക്കും സുഹൃത്തുക്കൾക്കും കുടുംബാംഗങ്ങൾക്കും

ബോളിവുഡ് താരം സോനം കപൂറിനും ഭര്‍ത്താവ് ആനന്ദ് അഹൂജയ്ക്കും അടുത്തിടെയാണ് ഒരു ആണ്‍കുഞ്ഞ് പിറന്നത്. ഇക്കാര്യം ഇരുവരും ഇന്‍സ്റ്റഗ്രാമിലൂടെ ആരാധകരുമായി പങ്കുവച്ചിരുന്നു.

'തുറന്ന ഹൃദയത്തോടെ ഞങ്ങൾ ഞങ്ങളുടെ ആൺകുഞ്ഞിനെ സ്വാഗതം ചെയ്തു. ഈ യാത്രയിൽ ഒപ്പം നിന്ന എല്ലാ ഡോക്ടർമാർക്കും നഴ്സുമാർക്കും സുഹൃത്തുക്കൾക്കും കുടുംബാംഗങ്ങൾക്കും നന്ദി. ഇത് ഒരു തുടക്കമാണെന്നറിയാം, പക്ഷേ ജീവിതം ഇനി എന്നെന്നേക്കുമായി മാറുമെന്നും ഞങ്ങൾക്കറിയാം'- ഇരുവരും ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച പോസ്റ്റിൽ കുറിച്ചു. മുത്തച്ഛനായതിന്റെ സന്തോഷം അനില്‍ കപൂറും അറിയിച്ചിരുന്നു.

ഇപ്പോഴിതാ  മകനൊപ്പമുള്ള ആദ്യ ചിത്രം പങ്കുവച്ചിരിക്കുകയാണ് സോനം. ഇന്‍സ്റ്റഗ്രാമിലൂടെ താരം തന്നെയാണ് ചിത്രം പങ്കുവച്ചത്. ആനന്ദ് അഹൂജയുടെ കയ്യില്‍ ഇരിക്കുകയാണ് കുഞ്ഞ്. മഞ്ഞ നിറത്തിലുള്ള വസ്ത്രത്തിലാണ് മൂവരും.  ഈ ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെ മകന്‍റെ പേരും വെളിപ്പെടുത്തിയിരിക്കുകയാണ് ദമ്പതികള്‍.

Share this story