സിംഗിള്‍ ഷോട്ട് ഫൈറ്റ് : ‘വെന്ത് തനിന്തത് കാട്’ലെ പുതിയ മേക്കിങ് വീഡിയോ റിലീസ് ചെയ്തു
Vent Taninthat Kat

ഗൗതം വാസുദേവ് മേനോനും ചിമ്പുവും ഒന്നിക്കുന്ന പുതിയ ചിത്രം ‘വെന്ത് തനിന്തത് കാട്’  U/A സർട്ടിഫിക്കറ്റുമായി സെപ്‌റ്റെംബർ 15ന്  പ്രദർശനത്തിന് എത്തി.  മികച്ച വിജയം നേടിയ ചിത്രത്തിലെ പുതിയ മേക്കിങ്  വീഡിയോ പുറത്തുവിട്ടു. സിംഗിള്‍ ഷോട്ട് ഫൈറ്റ് സീൻ ആണ് പുറത്തുവിട്ടത്.മലയാളികളുടെ പ്രിയ താരം നീരജ് മാധവ്ത ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.  ശ്രീധരൻ എന്ന കഥാപാത്രത്തെയാണ് നടൻ ചിത്രത്തിൽ അവതരിപ്പിക്കുന്നത്.

ചിത്രത്തിന്റെ സംഗീതം നിർവഹിക്കുന്നത് എആർ റഹ്‌മാൻ ആണ്. ചിത്രത്തിന്റെ ടീസർ നേരത്തെ റിലീസ് ചെയ്തിരുന്നു. വെൽസ് ഫിലിം ഇന്റർനാഷണലിനു കീഴിൽ ഇഷാരി കെ ഗണേഷ് ആണ് ചിത്രം നിർമ്മിക്കുന്നത്.വിണൈതാണ്ടി വരുവായ, അച്ചം എൻപത് മടമയ്യടാ എന്നെ ചിത്രങ്ങൾക്ക് ശേഷം ഗൗതം മേനോനും ചിമ്പുവും ഒന്നിക്കുന്ന സിനിമ കൂടിയാണിത്. നടൻ സിദ്ദിഖ് ആണ് ചിത്രത്തിൽ വില്ലനായി എത്തുന്നത്. കയാടു ലോഹർ നായികയായി എത്തുന്ന ചിത്രത്തിൽ രാധിക ശരത്കുമാറും ഒരു പ്രധാന വേഷം കൈകാര്യം ചെയ്യുന്നുണ്ട്.

 


 

Share this story