സിജു വില്‍സണ്‍ ചിത്രം വരയൻറെ ട്രെയ്‌ലർ റിലീസ് ചെയ്തു
varan

സിജു വില്‍സണ്‍ ചിത്രം ‘വരയൻ’ ഏറെക്കാലമായി എല്ലാവരും കാത്തിരിക്കുന്ന ഒന്നാണ്. ജിജോ ജോസഫാണ് ചിത്രം സംവിധാനം ചെയ്യുന്നത്. സിനിമയുടെ ട്രെയ്‌ലർ ഇപ്പോൾ റിലീസ് ചെയ്തു.

സിജു വില്‍സണ്‍ ചിത്രം തിയറ്ററുകളില്‍ തന്നെയാണ് പ്രദര്‍ശനത്തിന് എത്തുക. വൈദികനായ ഒരു കഥാപാത്രത്തെയാണ് ചിത്രത്തില്‍ സിജു വില്‍സണ്‍ അവതരിപ്പിക്കുന്നത്.പ്രേമചന്ദ്രൻ എ ജിയാണ് ചിത്രം നിര്‍മിക്കുന്നത്. സത്യം സിനിമാസാണ് ചിത്രം അവതരിപ്പിക്കുന്നത്.


 
ബിനു മുരളിയാണ് ചിത്രത്തിന്റെ പ്രൊഡക്ഷൻ കണ്‍ട്രോളര്‍.ജോജി ജോസഫാണ് ചിത്രത്തിന്റെ പ്രൊജക്റ്റ് ഡിസൈൻ. ‘വരയൻ’ എന്ന ചിത്രത്തിന്റെ ഗാനരചന നിര്‍വഹിക്കുന്നത് ബി കെ ഹരിനാരായണനാണ്. പ്രകാശ് അലക്സാണ് ചിത്രത്തിന്റെ സംഗീത സംവിധായകൻ. രാജേഷ് രാമനാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. സിജു വില്‍സന്റെ കഥാപാത്രം മികച്ച ഒന്നാകും എന്ന പ്രതീക്ഷയിലാണ് ആരാധകര്‍.

Share this story