"ഷെഫീക്കിന്‍റെ സന്തോഷം" സിനിമയുടെ സെക്കന്റ് ട്രെയിലർ പുറത്തിറങ്ങി

dd

ഉണ്ണി മുകുന്ദന്‍ നായകനായെത്തുന്ന "ഷെഫീക്കിന്‍റെ സന്തോഷം" എന്ന ചിത്രത്തിന്റെ രണ്ടാമത്തെ ട്രെയിലർ റിലീസായി.
ഹിറ്റ് ചിത്രമായ മേപ്പടിയാനു ശേഷം ഉണ്ണി മുകുന്ദന്‍ നിര്‍മ്മിക്കുന്ന ചിത്രം കൂടിയാണ് "ഷെഫീക്കിന്‍റെ സന്തോഷം". 

ഉണ്ണി മുകുന്ദന്‍ ഫിലിംസിന്‍റെ ബാനറിൽ ഒരുങ്ങുന്ന "ഷെഫീക്കിന്‍റെ സന്തോഷം", നവാഗതനായ അനൂപ് പന്തളം സംവിധാനം ചെയ്യുന്നു. പാറത്തോട് എന്ന ചെറിയ ഗ്രാമത്തിലെ ഒരു സാധാരണ കുടുംബത്തില്‍ നിന്നുള്ള പ്രവാസിയായ ഷെഫീഖ് എന്ന ചെറുപ്പക്കാരന്റെ കഥയാണ് ഈ ചിത്രത്തിൽ പറയുന്നത്. 
'ഷെഫീക്കിന്റെ സന്തോഷ'ത്തിൽ തന്റെ അച്ഛൻ അഭിനയിക്കുന്നുവെന്ന് മുൻപ് ഉണ്ണി മുകുന്ദൻ അറിയിച്ചിരുന്നു. മനോജ് കെ ജയൻ, ദിവ്യ പിള്ള, ബാല, ആത്മീയ രാജൻ, ഷഹീൻ സിദ്ദിഖ്, മിഥുൻ രമേശ്, സ്‍മിനു സിജോ, അനീഷ് രവി, അരുൺ ശങ്കരൻ പാവുമ്പ, ബോബൻ സാമുവൽ, അസിസ് നെടുമങ്ങാട്, ജോർഡി പൂഞ്ഞാർ , ഉണ്ണി നായർ എന്നിവരാണ് മറ്റു പ്രമുഖ താരങ്ങൾ.

ഛായാഗ്രഹണം-എൽദോ ഐസക്,സംഗീതം-ഷാൻ റഹ്‍മാൻ, എഡിറ്റർ- നൗഫൽ അബ്ദുള്ള, ലൈൻ പ്രൊഡ്യൂസർ- വിനോദ് മംഗലത്ത്, മേക്കപ്പ്-അരുണ്‍ ആയൂര്‍, വസ്‍ത്രാലങ്കാരം- അരുണ്‍ മനോഹര്‍, സ്റ്റില്‍സ്-അജി മസ്‍ക്കറ്റ്, അസോസിയേറ്റ് ഡയറക്ടര്‍- രാജേഷ് കെ രാജൻ. പ്രൊമോഷൻ കൺസൾട്ടന്റ്- വിപിൻ കുമാർ, പ്രൊഡക്ഷൻ ഡിസൈനർ-ശ്യാം കാർത്തികേയൻ.നവംബർ 25-ന് ഗുഡ് വിൽ എന്റെർറ്റൈന്മെന്റ്സ് " ഷെഫീഖിന്റെ സന്തോഷം"തിയ്യേറ്ററിലെത്തിക്കുന്നു.പി ആർ ഒ-എ എസ് ദിനേശ്.

Share this story