ഷാരൂഖ് ഖാന്‍ ചിത്രം 'പഠാന്‍' തിയറ്ററുകളിലേക്ക് ; മൊത്തം 7770 സ്‌ക്രീനുകളില്‍ പ്രദര്‍ശനം

Pathaan

ഷാരൂഖ് ഖാന്‍ ചിത്രം 'പഠാന്‍' തിയറ്ററുകളിലേക്ക് എത്തിയിരിക്കുകയാണ്. വന്‍ സ്!ക്രീന്‍ കൗണ്ടാണ് ഷാരൂഖ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത് എന്നാണ് റിപ്പോര്ട്ട്. മൊത്തം 7770 സ്‌ക്രീനുകളിലാണ് 'പഠാന്‍' ചിത്രം റിലീസ് ചെയ്യുക എന്ന് ട്രേഡ് അനലിസ്റ്റ് തരണ്‍ ആദര്‍ശ് ട്വീറ്റ് ചെയ്യുന്നു. ഇന്ത്യയില്‍ 5200, വിദേശത്ത് 2500 സ്‌ക്രീനുകളിലായിട്ടാണ് പഠാന്റെ റിലീസ്.

സിദ്ധാര്‍ഥ് ആനന്ദ് സംവിധാനം ചെയ്യുന്ന ചിത്രമാണ് 'പഠാന്‍'. ദീപിക പദുക്കോണാണ് ചിത്രത്തിലെ നായിക. സത്!ചിത് പൗലൗസാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. സിദ്ധാര്‍ഥ് ആനന്ദ് തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ എഴുതുന്നതും.

Share this story