സെൽവരാഘവൻ ചിത്രം ബഹാസുരനിലെ ആദ്യ ഗാനം ഇന്ന് റിലീസ് ചെയ്യും
md,d

ധനുഷും ഇന്ദുജ രവിചന്ദറും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ‘നാനേ വരുവേൻ’ എന്ന സിനിമയുടെ ചിത്രീകരണം സംവിധായകൻ സെൽവരാഘവൻ പൂർത്തിയാക്കി. ചിത്രം ഇപ്പോൾ അതിന്റെ റിലീസിന് ഒരുങ്ങുകയാണ്. സംവിധായകൻ ഈ വർഷം അഭിനയരംഗത്ത് അരങ്ങേറ്റം കുറിച്ചു, ‘ബീസ്റ്റ്’, ‘സാനി കായിദം’ എന്നിവയിലെ അദ്ദേഹത്തിന്റെ പ്രകടനം നിരൂപക പ്രശംസ നേടിയിരുന്നു. ‘നാനേ വരുവേൻ’ എന്ന ചിത്രത്തിലും അദ്ദേഹം ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

കഴിഞ്ഞ മാസ൦ , സെൽവരാഘവൻ തൻറെ മൂന്നാമത്തെ ചിത്രം പ്രഖ്യാപിച്ചു. ‘ബഹാസുരൻ’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൻറെ ടൈറ്റിൽ പോസ്റ്റർ പുറത്തുവിടുകയും ചെയ്തു. സിനിമയുടെ ആദ്യ ഗാനം ഇന്ന് റിലീസ് ചെയ്യും.

ചിത്രം സംവിധാനം ചെയ്യുന്നത് മോഹൻ ആണ്. നട്ടി നടരാജിനൊപ്പം സെൽവരാഘവനും ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു..

മോഹൻ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിക്കുകയാണ്. ഏപ്രിലിൽ ചിത്രീകരണം ആരംഭിച്ച ചിത്രത്തിന്റെ ഷൂട്ടിംഗ് ഉടൻ പൂർത്തിയാക്കി ഈ വർഷം അവസാനം റിലീസ് ചെയ്യും. സംവിധായകൻ മോഹന്റെ നാലാമത്തെ ചിത്രമാണ് ബകാസുരൻ. അദ്ദേഹത്തിന്റെ മുൻ ചിത്രങ്ങളായ ‘ദ്രൗപതി’, ‘രുദ്ര താണ്ഡവം’ എന്നിവ കോളിവുഡിൽ സർപ്രൈസ് ഹിറ്റുകളായിരുന്നു.
 

Share this story