ബധിരയും മൂകയുമായ കഥാപാത്രം. ആ വേഷത്തിന് എന്റെ ഭാവന ഉപയോഗിക്കാന്‍ കഴിഞ്ഞില്ലെന്ന് സുരഭി

google news
SURABHI
‘എല്ലാത്തരം വേഷങ്ങളിലേക്കും വിളിക്കുന്നതിന് നന്ദി. പാത്തുവിന് (എം80 മൂസ) സമാനമായ നിരവധി വേഷങ്ങള്‍ ഞാന്‍ നിരസിച്ചു. എന്നാല്‍ അത് എന്റെ കരിയറിനെ സഹായിച്ചിട്ടുണ്ടെന്ന് ഞാന്‍ കരുതുന്നു’ സുരഭി വ്യക്തമാക്കി.

‘എം 80 മൂസ’യിലെ പാത്തു എന്ന തന്റെ പ്രശസ്ത കഥാപാത്രത്തിന് സമാനമായി നിരവധി കഥാപാത്രങ്ങള്‍ തേടി വന്നിട്ടുണ്ടെന്നും താന്‍ അത് നിരസിക്കുകയായിരുന്നുവെന്നും നടി സുരഭി. എന്നാല്‍ അത് കരിയറിനെ സഹായിച്ചിട്ടുണ്ടെന്നും സുരഭി വ്യക്തമാക്കി.

‘എല്ലാത്തരം വേഷങ്ങളിലേക്കും വിളിക്കുന്നതിന് നന്ദി. പാത്തുവിന് (എം80 മൂസ) സമാനമായ നിരവധി വേഷങ്ങള്‍ ഞാന്‍ നിരസിച്ചു. എന്നാല്‍ അത് എന്റെ കരിയറിനെ സഹായിച്ചിട്ടുണ്ടെന്ന് ഞാന്‍ കരുതുന്നു’ സുരഭി വ്യക്തമാക്കി.

കഥാപാത്രങ്ങള്‍ തെരഞ്ഞെടുക്കാനുള്ള ആനുകൂല്യം ലഭിച്ചിട്ടില്ലെന്നും സുരഭി പറഞ്ഞു. ടൈപ്പ് കാസ്റ്റ് ചെയ്യപ്പെടുമോയെന്ന ഭയം കൊണ്ടാണ് പല വേഷങ്ങളും വേണ്ടെന്ന് വച്ചതെന്നും ഓപ്ഷനുകള്‍ കുറവാണെന്നും സുരഭി പ്രതികരിച്ചു.ഇതുവരെ ചെയ്തതില്‍ പ്രയാസമേറിയ കഥാപാത്രം ജയരാജിന്റെ ‘അവളി’ലേത് ആയിരുന്നുവെന്ന് സുരഭി പറഞ്ഞു.

‘യഥാര്‍ത്ഥ ജീവിതത്തെ അടിസ്ഥാനമാക്കിയുള്ള സിനിമയായിരുന്നു അവള്‍. ബധിരയും മൂകയുമായ കഥാപാത്രം. ആ വേഷത്തിന് എന്റെ ഭാവന ഉപയോഗിക്കാന്‍ കഴിഞ്ഞില്ല. എനിക്ക് അവളാകാന്‍ മാത്രമേ കഴിയൂ. ഞാന്‍ അഭിനയിക്കുമ്പോള്‍ അവര്‍ എനിക്ക് മുന്‍പിലുണ്ടായിരുന്നു. എന്റെ കരിയറിലെ ഏറ്റവും വെല്ലുവിളി നിറഞ്ഞ കഥാപാത്രമായിരുന്നു അത്’ എന്നും സുരഭി കൂട്ടിച്ചേര്‍ത്തു.

Tags