ഉപദേശം ആര്‍ക്കും ഇഷ്ടമല്ല, നമ്മള്‍ ആരെയും ഉപദേശിക്കാന്‍ നിക്കരുതെന്ന് സിദ്ദിഖ്
SIDDIQ
എന്നെ കണ്ടില്ലേ… എല്ലാവരും എന്നോട് കഷണ്ടിയാണെന്ന് പറയാറുണ്ട്. പക്ഷെ ഞാന്‍ അതെന്റെ ഒരു മൈനസ് ആയി

തനിക്ക് നേരിട്ട ബോഡിഷെയ്മിങ്ങിനെക്കുറിച്ച് തുറന്നുപറഞ്ഞ് നടന്‍ സിദ്ദിഖ്. കഷണ്ടിയായതിന് പലരും കളിയാക്കാറുണ്ടെന്നും എന്നാല്‍ താന്‍ അതൊന്നും കാര്യമാക്കാറില്ലെന്നും പറഞ്ഞിരിക്കുകയാണ് സിദ്ദിഖ് . താന്‍ ആരെയും ഉപദേശിക്കാന്‍ പോകാറില്ലെന്നും അങ്ങനെ ചെയ്യരുതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നുണ്ട്.

എന്നെ കണ്ടില്ലേ… എല്ലാവരും എന്നോട് കഷണ്ടിയാണെന്ന് പറയാറുണ്ട്. പക്ഷെ ഞാന്‍ അതെന്റെ ഒരു മൈനസ് ആയി കണ്ടിട്ടില്ല. ഞാന്‍ അതിനെ കുറിച്ച് ചിന്തിക്കുന്നുകൂടിയില്ല. നമ്മള്‍ നമ്മളെ പുകഴ്ത്താതിരുന്നാല്‍ ഒരുപാട് പേര് നമ്മളെ പുകഴ്ത്തും. അതുകൊണ്ട് നമ്മള്‍ നമ്മളെ പുകഴ്ത്തുകയെ ചെയ്യരുത്,’ അദ്ദേഹം പറഞ്ഞു.


ആളുകളെ ഉപദേശിക്കാറുണ്ടോ എന്ന ചോദ്യത്തിനും സിദ്ദിഖ് മറുപടി നല്‍കി. നമ്മള്‍ ആരെയും ഉപദേശിക്കാന്‍ നിക്കരുത്. ഉപദേശം ആര്‍ക്കും ഇഷ്ടമല്ല. കാരണം അവര്‍ക്കറിയാലോ കാര്യങ്ങളൊക്കെ. സ്വയം എങ്ങനെ നന്നാകാം എന്ന് ആലോചിക്കുകയെന്നല്ലാതെ മറ്റാരെയും ഉപദേശിക്കാന്‍ നോക്കരുത്. മഹാവീര്യര്‍ ആണ് സിദ്ദിഖിന്റേതായി അവസാനം പുറത്തിറങ്ങിയ ചിത്രം.

Share this story