ജോലി ചെയ്താൽ കൂലി കിട്ടണം സായികുമാർ
SAIKUMAR

മലയാളികളുടെ എക്കാലത്തെയും പ്രിയങ്കരനായ നടനാണ് സായികുമാർ. അഭിനയത്തിൽ അത്ര സജീവമല്ലാത്ത നടൻ തന്റെ അഭിനയ ജീവിതത്തെക്കുറിച്ച് പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാകുന്നത്.

മലയാളികളുടെ എക്കാലത്തെയും പ്രിയങ്കരനായ നടനാണ് സായികുമാർ. അഭിനയത്തിൽ അത്ര സജീവമല്ലാത്ത നടൻ തന്റെ അഭിനയ ജീവിതത്തെക്കുറിച്ച് പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാകുന്നത്.

അഭിനയത്തിൽ നിന്ന് മാറി നിൽക്കാൻ തീരുമാനിച്ചതിന് പ്രധാന കാരണം ഒരു സിനിമയിൽ തന്നെ കാസ്റ്റ് ചെയ്തതിനു ശേഷം അതിന്റെ ഡയറക്ടർ തനിക്ക് പകരം മറ്റൊരാളെ വെച്ച് ആ സിനിമ ചെയ്തു എന്നതാണ്. തന്നെ വിളിച്ച് രണ്ട് മാസം ഷൂട്ടിങ്ങ് നീട്ടിവെച്ചതായി പറഞ്ഞ ഡയറക്ടറാണ് മറ്റൊരാളെ വെച്ച് ആ സിനിമ ചെയ്തത്.

ഒരു പക്ഷേ തനിക്ക് അഭിനയിക്കാൻ പാകത്തിന് അതിൽ സീനുകൾ ഇല്ലാത്തത് കൊണ്ടാകാം, അല്ലെങ്കിൽ പിന്നീട് വന്നയാൾ പ്രതിഫലം വാങ്ങാതെയാകും അഭിനയിച്ചത്. തന്നെ സംബന്ധിച്ചിടത്തോളം ജോലി ചെയ്താൽ കൂലി കിട്ടണം. ആ സിനിമയിൽ നിന്ന് തന്നെ മാറ്റാനുണ്ടായ കാരണം എന്താണ് എന്ന് താൻ ഇതുവരെ അന്വേഷിച്ച് പോയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

Share this story