റൈഫിള്‍ ഷൂട്ടിംഗ് ചാംപ്യന്‍ഷിപ്പ് : 6 മെഡലുകൾ നേടി സൂപ്പര്‍ താരം അജിത്ത്
ajith

ഷൂട്ടിംഗില്‍ മിടുക്കനായ അജിത്ത് ആറ് മെഡലുകളാണ് നേടിയത്. നാല് സ്വര്‍ണവും രണ്ട് വെങ്കലവും ഇതില്‍ ഉള്‍പ്പെടുന്നുണ്ട്. ത്രിച്ചിയില്‍ നടന്ന 47-ാം തമിഴ്നാട് റൈഫിള്‍ ഷൂട്ടിംഗ് ചാംപ്യന്‍ഷിപ്പിലാണ് താരത്തിന്റെ സുപ്രധാന നേട്ടം.

കഴിഞ്ഞ വര്‍ഷം ചെന്നൈയില്‍ നടന്ന ഷൂട്ടിംഗ് ചാംപ്യന്‍ഷിപ്പിലും ആറ് സ്വര്‍ണ മെഡലുകള്‍ അജിത് സ്വന്തമാക്കിയിരുന്നു. 2019ല്‍ നടന്ന ഷൂട്ടിംഗ് ചാംപ്യന്‍ഷിപ്പില്‍ രണ്ടാം സ്ഥാനത്തായിരുന്നു അജിത്. തമിഴ്നാടിന്റെ വിവിധ ജില്ലകളില്‍ നിന്നായി 850ല്‍ അധികം മത്സരാര്‍ത്ഥികള്‍ പങ്കെടുത്ത ചാംപ്യന്‍ഷിപ്പിലായിരുന്നു അജിത് ആറ് മെഡലുകള്‍ സ്വന്തമാക്കിയത്. 10 മീറ്റര്‍, 25 മീറ്റര്‍, 50 മീറ്റര്‍ പിസ്റ്റോള്‍ ഷൂട്ടിംഗ് വിഭാഗത്തിലായിരുന്നു താരത്തിന്റെ നേട്ടം.

മൂന്നു തവണ മികച്ച നടനുള്ള ഫിലിംഫെയര്‍ അവാര്‍ഡ് വാങ്ങിയ നടനാണ് അജിത്. തൊണ്ണൂറുകളുടെ അവസാനത്തിലാണ് തമിഴിലെ പ്രശസ്തനായ നടനായി അദ്ദേഹം മാറിയത്. ഫോട്ടോഗ്രഫിയിലും ബൈക്ക് റേസുകളിലും താരം സജീവമാണ്. റൈഫിള്‍ ഷൂട്ടിംഗ് ചാമ്പ്യന്‍ഷിപ്പില്‍ നിന്നുള്ള അദ്ദേഹത്തിന്റെ ചിത്രവും വീഡിയോയും സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്.
 

Share this story