വിവാദത്തിന് പിന്നാലെ വീണ്ടും നഗ്‌നഫോട്ടോഷൂട്ടുമായി രണ്‍വീര്‍ സിംഗ്

google news
ranveer
'എല്ലാ മൃഗങ്ങള്‍ക്കും ഇതേ ഭാഗങ്ങളാണ്, സസ്യാഹാരിയാകൂ?

നഗ്‌ന ഫോട്ടോഷൂട്ടിനെ ചൊല്ലിയുള്ള വിവാദം കൊഴുക്കുകയാണ്. ഇപ്പോഴിതാ പീപ്പിള്‍ ഫോര്‍ ദി എത്തിക്കല്‍ ട്രീറ്റ്‌മെന്റ് ഓഫ് അനിമല്‍സ് (പെറ്റ) നഗ്‌ന ഫോട്ടോഷൂട്ടിനായി വീണ്ടും രണ്‍വീറിനെ സമീപിച്ചുവെന്നാണ് റിപ്പോര്‍ട്ട്.
നിങ്ങളുടെ പ്രചാരം നേടിയ ഫോട്ടോഷൂട്ട് പേപ്പര്‍ മാഗസിനില്‍ ഞങ്ങള്‍ കണ്ടു. നിങ്ങള്‍ ഞങ്ങള്‍ക്കു വേണ്ടിയും അത്തരമൊരു ഫോട്ടോഷൂട്ട് നല്‍കുമെന്ന് പ്രതീക്ഷിക്കുന്നു. മൃഗങ്ങളോടുള്ള അനുകമ്പ പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടിയുള്ള ഒരു പരസ്യത്തിനാണ് ഇത്.
'എല്ലാ മൃഗങ്ങള്‍ക്കും ഇതേ ഭാഗങ്ങളാണ്, സസ്യാഹാരിയാകൂ?' എന്ന ടാഗ് ലൈനിലാണ് ഈ ക്യാമ്പയിന്‍ ഒരുങ്ങുക. റഫറന്‍സിനായി പമേല ആന്‍ഡേഴ്‌സിന്റെ ചിത്രം ഞങ്ങള്‍ അറ്റാച്ച് ചെയ്തിട്ടുണ്ട് എന്നായിരുന്നു പെറ്റ രണ്‍വീറിന് നല്‍കിയ കത്തില്‍ പറയുന്നത്.
വലിയ വിവാദങ്ങള്‍ സൃഷ്ടിച്ച വിഷയത്തില്‍ പരാതി ലഭിച്ചതോടെ രണ്‍വീറിന് എതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു.

Tags