രൺബീര്‍ കപൂറിന്റെ 'ശംഷേര' ടീസർ പുറത്ത്
Ranbir Kapoor

രൺബീര്‍ കപൂർ നായകനായി എത്തുന്ന പീരിഡ് ചിത്രം ശംഷേരയുടെ ടീസർ പുറത്തുവിട്ടു. കരൺ മൽഹോത്ര സംവിധാനം ചെയ്യുന്ന ചിത്രത്തിൽ കൊള്ളക്കാരന്റെ വേഷമാണ് രൺബീർ അവതരിപ്പിക്കുന്നത്. ചിത്രം ജൂലൈ 22ന് തിയേറ്ററുകളിലെത്തും.

യാഷ് രാജ് നിർമിക്കുന്ന ചിത്രത്തിൽ സഞ്ജയ് ദത്ത് ആണ് പ്രതിനായക വേഷത്തിൽ എത്തുന്നത്. വാണി കപൂർ, അശുതോഷ് റാണ, റോണിത് റോയ്, സൗരഭ് ശുക്ള എന്നിവരാണ് മറ്റ് താരങ്ങൾ.

150 കോടി മുതല്‍ മുടക്കിലൊരുങ്ങുന്ന ചിത്രം തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും ചിത്രം ഡബ്ബ് ചെയ്‌തെത്തുന്നുണ്ട്. കൂടാതെ ഐ മാക്‌സ് ഫോർമാറ്റിലും ചിത്രം റിലീസ് ചെയ്യും.

Share this story