കെജിഎഫ് 2 ബോളിവുഡിന് മേലുള്ള അണുബോംബെന്ന് രാം ഗോപാല്‍ വര്‍മ
KGF Chapter 2

ആവേശം അണപൊട്ടിയൊഴുകുകയാണ് കെജിഎഫ് ചാപ്റ്റര്‍ 2ന് തീയറ്ററുകളില്‍. ടീസറിലും ട്രെയിലറിലും പുലര്‍ത്തിയ അമിതാവേശവും പ്രതീക്ഷയും ഇരട്ടിയാക്കിയാണ് ചിത്രം മുന്നോട്ടുകുതിക്കുന്നത്. അഞ്ചുഭാഷകളിലായി പുറത്തിറങ്ങിയ ചിത്രത്തിന്റെ ആദ്യദിനം ഇന്ത്യയില്‍ നിന്ന് മാത്രം നേടിയത് 134.5 കോടിയാണ്. 54 കോടി രൂപയുടെ കളക്ഷന്‍ ചിത്രത്തിന്റെ ഹിന്ദി പതിപ്പ് മാത്രം നേടി.

റോക്കി ഭായിയെ ഹൃദയത്തിലേറ്റെടുത്ത് ആറാടുന്ന ആരാധകര്‍ക്ക് മറ്റൊരു ആവേശം കൂടി നല്‍കുന്നതാണ് ചിത്രത്തെ കുറിച്ചുള്ള സംവിധായകന്‍ രാംഗോപാല്‍ വര്‍മയുടെ വാക്കുകള്‍.

‘താരങ്ങള്‍ക്ക് ഉയര്‍ന്ന പ്രതിഫലം മുടക്കുന്നതിന് പകരം മേക്കിങിനായി പണം ചിലവഴിച്ചാല്‍ മികച്ച നിലവാരവും മികച്ച ഹിറ്റുകളും വരും എന്നതിന്റെ വ്യക്തമായ തെളിവാണ് കെജിഎഫ് 2 ന്റെ മോണ്‍സ്റ്റര്‍ വിജയം. കെജിഎഫ് 2 ഒരു ഗ്യാങ്സ്റ്റര്‍ മൂവി മാത്രമല്ല, ബോളിവുഡിനെയാകെ പേടിപ്പെടുത്തുന്ന ഹൊറര്‍ ചിത്രം കൂടിയാണ്. കെജിഎഫിന്റെ വിജയം വരും വര്‍ഷങ്ങളില്‍ ബോളിവുഡ് ഇന്‍ഡസ്ട്രിയുടെ പേടിസ്വപ്‌നമായിരിക്കുമെന്നും രാം ഗോപാല്‍ വര്‍മ പറഞ്ഞു.

Share this story