ബോളിവുഡിന് പേടി സ്വപ്‌നമാണ് കെജിഎഫ്: രാം ഗോപാല്‍ വര്‍മ്മ
ram gopal varma

തെന്നിന്ത്യന്‍ ചിത്രം ‘കെജിഎഫ് ചാപ്റ്റര്‍ 2’ നേടുന്ന മികച്ച വിജയത്തിന്റെ പശ്ചാത്തലത്തില്‍ ബോളിവുഡ് സിനിമയെ പരിഹസിച്ച് സംവിധായകന്‍ രാം ഗോപാല്‍ വര്‍മ്മ. ചിത്രം ബോളിവുഡിന് ഒരു പേടി സ്വപ്നമായി മാറിയിരിക്കുകയാണ്. കെജിഎഫ് നേടുന്ന വിജയം താരങ്ങളേക്കാള്‍ കൂടുതല്‍ സിനിമയുടെ നിര്‍മ്മാണത്തിനാണ് പണം മുടക്കേണ്ടത് എന്ന പാഠം നല്‍കുന്നു എന്ന് അദ്ദേഹം പറഞ്ഞു. ട്വിറ്ററിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.

‘കെജിഎഫിന്റെ ”മോണ്‍സ്റ്റര്‍” വിജയം താരങ്ങളുടെ പ്രതിഫലത്തിന്റെ പേരില്‍ പണം നശിപ്പിക്കുന്നതിന് പകരം നിര്‍മ്മാണത്തില്‍ മുടക്കിയാല്‍ മികച്ച ക്വാളിറ്റിയുള്ളതും വിജയം കൈവരിച്ചതുമായ സിനിമയുണ്ടാകും എന്നതിന്റെ തെളിവാണ്’, ‘റോക്കി ഭായ് മെഷീന്‍ ഗണ്ണുമായി മുംബൈയില്‍ എത്തി വെടിയുതിര്‍ത്തത് പോലെ ബോളിവുഡ് താരങ്ങളുടെ ആദ്യദിന കളക്ഷനുമേല്‍ യഷ് വെടിയുതിര്‍ത്തിരിക്കുകയാണ്. സിനിമയുടെ ഫൈനല്‍ കളക്ഷന്‍ ബോളിവുഡിന് നേരെയുള്ള സാന്‍ഡല്‍വുഡ് ന്യൂക്ലിയര്‍ ബോംബിടുന്നത് പോലെയായിരിക്കും’, പ്രശാന്ത് നീലിന്റെ കെജിഎഫ് 2 വെറുമൊരു ഗ്യാങ്സ്റ്റര്‍ ചിത്രമല്ല. ബോളിവുഡ് സിനിമയ്ക്ക് ഒരു പേടിസ്വപ്നം കൂടെയാണ്’ എന്നിങ്ങനെയാണ് രാം ഗോപാല്‍ വര്‍മ്മയുടെ ട്വീറ്റുകള്‍.

അതേസമയം കെജിഎഫ് ചാപ്റ്റര്‍ 2വിന്റെ ഇന്ത്യന്‍ ബോക്‌സോഫീസിലെ ആദ്യദിന കളക്ഷന്‍ അണിയറപ്രവത്തകര്‍ പുറത്തുവിട്ടിട്ടുണ്ട്. ആദ്യദിനത്തില്‍ ഇന്ത്യയില്‍ നിന്ന് ചിത്രം 134.5 കോടി കളക്ഷനാണ് നേടിയിരിക്കുന്നത്. കന്നഡ സിനിമാ ചരിത്രത്തില്‍ തന്നെ ഏറ്റവും വലിയ ആദ്യദിന കളക്ഷന്‍ നേടുന്ന ചിത്രമായിരിക്കുകയാണ് ‘കെജിഎഫ് ചാപ്റ്റര്‍ 2’.

ലോകമെമ്പാടുമായി 10000ത്തിലധികം തിയേറ്ററുകളിലാണ് സിനിമ റിലീസ് ചെയ്തത്. ഇന്ത്യയില്‍ സിനിമ 6500 തിയേറ്ററുകളില്‍ പ്രദര്‍ശിപ്പിക്കുന്നുണ്ട് എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ഹിന്ദി പതിപ്പ് മാത്രം 4000ത്തില്‍ അധികം തിയേറ്ററുകളില്‍ പ്രദര്‍ശിപ്പിക്കുന്നുണ്ട്. 2018 ഡിസംബറിലാണ് ചിത്രത്തിന്റെ ആദ്യഭാ?ഗം റിലീസ് ചെയ്തത്. കെജിഎഫ് ആദ്യ ഭാഗം രണ്ടാഴ്ച കൊണ്ടാണ് 100 കോടി ക്ലബിലെത്തിയത്.യഷ് നായകനാകുന്ന ചിത്രത്തില്‍ ബോളിവുഡ് താരം സഞ്ജയ് ദത്ത് ആണ് വില്ലന്‍ വേഷത്തില്‍ എത്തുന്നത്. അധീര എന്നാണ് സഞ്ജയ് അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. ഇരുവര്‍ക്കും പുറമെ ശ്രീനിധി ഷെട്ടി, രവീണ ടണ്ടണ്‍, മാളവിക പ്രകാശ് രാജ് എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളാണ്.

Share this story