റാഫി ദിലീപ് ചിത്രം വോയ്സ് ഓഫ് സത്യനാഥന്റെ ചിത്രീകരണം പൂർത്തിയായി
s,mkso

റാഫി ദിലീപിനെ നായകനാക്കി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് വോയ്സ് ഓഫ് സത്യനാഥന്റെ. ഏറെ ശ്രദ്ധ ചിത്രം പ്രഖ്യാപന സമയം മുതൽ നേടിയിരുന്നു. റാഫി-ദിലീപ് ഹിറ്റ് കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്നു എന്നതിനാൽ ആണ് ചിത്രത്തിന് ശ്രദ്ധ നേടിയത്. ഇപ്പോൾ സിനിമയുടെ ചിത്രീകരണം പൂർത്തിയായി.

രണ്ടാം ഘട്ട ചിത്രീകരണം നടന്നത് മുംബൈ, ഡൽഹി, രാജസ്ഥാൻ, ചെന്നൈ, കൊച്ചി എന്നിവിടങ്ങളിലാണ് ദിലീപിനൊപ്പം മകരന്ദ് ദേശ് പാൻഡെ,വീണ നന്ദകുമാർ എന്നിവരും ഈ ചിത്രത്തിൽ അഭിനയിക്കുന്നു.
ബാദുഷ സിനിമാസിന്റേയും ഗ്രാന്റ് പ്രൊഡക്ഷന്‍സിന്റേയും ബാനറിൽ ആണ് ചിത്രം നിർമിക്കുന്നത്. എൻ.എം ബാദുഷ, ഷിനോയ് മാത്യു, ദിലീപ്, പ്രിജിൻ ജെ.പി എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ചിരിയുടെ പൂരമാണ് ഹിറ്റ് കോമ്പോ വീണ്ടും ഒന്നിക്കുമ്പോൾ പ്രേക്ഷകർ പ്രതീക്ഷിക്കുന്നത്.റാഫി തന്നെയാണ് കഥ, തിരക്കഥ, സംഭാഷണം, സംവിധാനം എന്നിവ നിര്‍വഹിച്ചിരിക്കുന്നത്‌.
 

Share this story