ആർ മാധവൻ ചിത്രം ‘ധോഖ-റൗണ്ട് ഡി കോർണർ’ : പുതിയ പ്രൊമോ റിലീസ് ചെയ്തു
smkks

ആർ മാധവനും അപർശക്തി ഖുറാനയും ഒന്നിച്ച ‘ധോഖ-റൗണ്ട് ഡി കോർണർ’ൻറെ ട്രെയ്‌ലർ റിലീസ്ചെയ്തു . ചിത്രം സെപ്റ്റംബർ 23ന് തീയറ്ററുകളിലെത്തും.സസ്പെന്‍സ് ഡ്രാമ ചിത്ര൦ ഒരുക്കുന്നത് കുക്കി ഗുലാത്തി ആണ്. ഇപ്പോൾ സിനിമയിലെ പുതിയ പ്രൊമോ റിലീസ് ചെയ്തു.ചിത്രത്തില്‍ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത് ഖുഷാലി കുമാര്‍, ദര്‍ശന്‍ കുമാര്‍, അപര്‍ശക്തി ഖുറാന എന്നിവരാണ്. ഖുഷാലി കുമാറിന്‍റെ സിനിമാ അരങ്ങേറ്റവുമാണ് ഈ ചിത്രം. ടി സിരീസ് സ്ഥാപകന്‍, പരേതനായ ഗുല്‍ഷന്‍ കുമാറിന്‍റെ മകളാണ് ഖുഷാലി.

കൂക്കി ഗുലാത്തി ദ് ബിഗ് ബുള്‍, പ്രിന്‍സ് എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ സംവിധായകനാണ്. അദ്ദേഹത്തിന്‍റേതായി വിസ്ഫോട്ട് എന്ന മറ്റൊരു ചിത്രം കൂടി പുറത്തെത്താനുണ്ട്. ഈ ചിത്രത്തില്‍ ഫര്‍ദ്ദീന്‍ ഖാനും റിതേഷ് ദേശ്മുഖുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.


 

Share this story