പൊന്നിയൻ സെൽവൻ 2 റിലീസ് അടുത്ത വർഷം

ponniyin selvan

തിയേറ്ററുകളിലെ വന്‍ വിജയത്തിന് ശേഷം മണിരത്‌നം ചിത്രം ‘പൊന്നിയിന്‍ സെല്‍വന്‍’ ഒടിടിയിലും പ്രദര്‍ശനം തുടരുകയാണ്‌. രണ്ട് ഭാഗങ്ങളായി ഒരുങ്ങുന്ന ചിത്രത്തിന്റെ രണ്ടാം ഭാഗം ഉടന്‍ റിലീസ് ചെയ്യുമെന്ന് മണിരത്‌നം നേരത്തെ അറിയിച്ചിരുന്നു. ഇപ്പോള്‍ പൊന്നിയിന്‍ സെല്‍വന്‍ 2ന്റെ റിലീസ് തിയതിയെക്കുറിച്ചുള്ള റിപ്പോര്‍ട്ട് ആണ് പുറത്തുവരുന്നത്. ചിത്രം 2023 ഏപ്രില്‍ 28 ന് റിലീസിനെത്തും. സിനിമാ അനലിസ്റ്റ് രമേഷ് ബാലയാണ് ഇക്കാര്യം അറിയിച്ചത്.

സെപ്റ്റംബര്‍ 30നാണ് ചിത്രത്തിന്റെ ആദ്യ ഭാഗം റിലീസ് ചെയ്തത്. സിനിമയുടെ രണ്ടാം ഭാഗം ഒമ്പത് മാസത്തിനുള്ളില്‍ റിലീസ് ചെയ്യുമെന്ന് മണിരത്‌നം വ്യക്തമാക്കിയിരുന്നു. ഒന്നാം ഭാഗത്തിനൊപ്പം തന്നെ രണ്ടാം ഭാഗത്തിന്റെയും ചിത്രീകരണം നടന്നിരുന്നുവെന്നും വിഎഫ്എക്‌സ് വര്‍ക്കുകള്‍ പൂര്‍ത്തിയാകാനുണ്ടെന്ന് അദ്ദേഹം അറിയിച്ചിരുന്നു. പിഎസ്2 -ന്റെ ചില ഭാഗങ്ങള്‍ റീഷൂട്ട് ചെയ്യുമെന്നും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.

Share this story