ഗൂഗിളില്‍ കാണുന്നത് വ്യക്തിപരമായ കാര്യങ്ങള്‍, അത് തന്നെ വല്ലാതെ ബുദ്ധിമുട്ടിക്കുന്നുണ്ട്: തുറന്ന് പറഞ്ഞ് മേതില്‍ ദേവിക
നര്‍ത്തകി മേതില്‍ ദേവികയുടെ ഫേസ്ബുക്ക് പേജ് ഹാക്ക് ചെയ്തു

വിവാഹ മോചനത്തെ കുറിച്ച് വന്ന വാര്‍ത്തകള്‍ ബുദ്ധിമുട്ട് ഉണ്ടാക്കിയെന്ന് നര്‍ത്തകി മേതില്‍ ദേവിക.പേര് ഗൂഗിളില്‍ സെര്‍ച്ച് ചെയ്യുമ്പോള്‍ കാണുന്നത് വ്യക്തിപരമായ കാര്യങ്ങള്‍ ആണല്ലോ, പ്രത്യേകിച്ചും വിവാഹ മോചനത്തെ കുറിച്ചുള്ള വാര്‍ത്തകളാണല്ലോ എന്ന് അവതാരക ചൂണ്ടിക്കാട്ടിയപ്പോള്‍, അത് തന്നെ വല്ലാതെ ബുദ്ധിമുട്ടിക്കുന്നുണ്ട് എന്നായിരുന്നു ദേവികയുടെ പ്രതികരണം.

'പുറത്തുള്ള പല യൂണിവേഴ്‌സിറ്റികളില്‍ നിന്നും ക്ലാസുകള്‍ക്കായി ബന്ധപ്പെടാറുണ്ട്. ആ സമയത്ത് എന്റെ പേര് അവര്‍ ഗൂഗിള്‍ ചെയ്തു നോക്കും. അപ്പോള്‍ കാണുന്നത് മുഴുവന്‍ ഇതാണ്. പുറത്ത് നിന്ന് ഫെലോഷിപ്പ് ഒക്കെ കിട്ടുമ്പോള്‍ അവര്‍ ആദ്യം ചെയ്യുന്നത് എന്നെ കുറിച്ചുള്ള കാര്യങ്ങള്‍ ഗൂഗില്‍ ചെയ്യുകയാണ്. അത് എനിക്ക് വളരെ അധികം ബുദ്ധിമുട്ട് ഉണ്ടാക്കുന്നുണ്ട്. എന്നെ കുറിച്ചുള്ള പ്രധാന വിവരമായി കാണുന്നത് ആ വാര്‍ത്തകളാണ്. അത് മാത്രമല്ല, എനിക്ക് മികച്ച അക്കാദമിക് ബാക്ക്ഗ്രൗണ്ട് ഉണ്ട്. അത് കാരണം ഞാന്‍ മറ്റൊരു കാര്യം ചെയ്തു, ഒരു വെബ്‌സൈറ്റ് തുടങ്ങി. അതില്‍ എന്റെ ഡാന്‍സും ക്ലാസും ലെക്ചറുകളും എല്ലാം ഉണ്ട്. അത് എല്ലാം ആളുകള്‍ കാണുകയും പിന്തുടരുകയും ഒക്കെ ചെയ്യുന്ന ഒരുപാട് പേര്‍ ഉണ്ട് എന്നതും വലിയ സന്തോഷമാണ്' ദേവിക പറഞ്ഞു.

Share this story