വിവാഹ വാർഷിക വിശേഷം പങ്കുവച്ച് പേളിയും ശ്രീനിഷും

sreenipearly

പേളി മാണിയും ശ്രീനിഷ് അരവിന്ദും മകൾ നിലയും സോഷ്യൽ മീഡിയയുടെ ഏറെ പ്രിയങ്കരരാണ്. തങ്ങളുടെ യൂട്യൂബ് ചാനലിലൂടെ ജീവിതത്തിലെ ഓരോ സന്തോഷ നിമിഷങ്ങളും പേളിയും ശ്രീനിഷും പങ്കുവയ്ക്കാറുണ്ട്. അഭിനയിച്ച സീരിയലിന്റെയോ  ഷോയുടെയോക്കാൾ കൂടുതൽ പേളി മാണിയുടെയും  ശ്രീനിഷ് അരവിന്ദിന്റേയും വിശേഷങ്ങള്‍ ആരാധകര്‍ ശ്രദ്ധിക്കാറുണ്ട്. ഇവര് പങ്കുവയ്‍ക്കുന്ന ഫോട്ടോകളടക്കം ആരാധകര്‍ ഏറ്റെടുക്കാറുമുണ്ട്.

ഇപ്പോൾ തങ്ങളുടെ മൂന്നാം വിവാഹ വാർഷികം ആഘോഷിക്കുകയാണ് താര ദമ്പതികൾ. 'എന്റെ ജീവിതത്തിൽ സംഭവിച്ച ഏറ്റവും മികച്ച വ്യക്തി' എന്നാണ് ശ്രീനിഷിനെ കുറിച്ച പേളി പറയുന്നത്ത്. നൂറ് ദിവസത്തെ പ്രണയത്തിൽ നിന്നും ജീവിതകാലം മുഴുവനുള്ള പ്രണയത്തിലേക്കെന്നും ശ്രീനിഷിന് ഒന്നിച്ചുള്ള ചിത്രം പങ്കുവെച്ച് താരം കുറിക്കുന്നുണ്ട്. ശ്രീനിഷും ഇതേ ചിത്രങ്ങൾ തന്നെ പങ്കുവെച്ചിട്ടുണ്ട്.

'ഈ പോസ്റ്റിനൊരു ക്യാപ്‌ഷൻ പറഞ്ഞു തരാൻ ആവശ്യപ്പെട്ടപ്പോൾ പേളി പറ്റില്ല, നീ തന്നെ ഇട്ടോ എന്ന് പറഞ്ഞു. നിങ്ങളൊരു നല്ല ക്യാപ്‌ഷൻ പറയാമോ' എന്നാണ് ഫോട്ടോകൾക്ക് ഒപ്പം ശ്രീനിഷ് കുറിച്ചത്. നിരവധി പേർ പേളിയുടെ പോസ്റ്റിന് താഴെ ആശംസകൾ അറിയിക്കുമ്പോൾ, ശ്രീനിഷിന് ക്യാപ്‌ഷൻ പറഞ്ഞു കൊടുക്കുന്ന തിരക്കിലാണ് മറ്റ് കുറെ പേർ. എന്തായാലും ഇരുവരുടെയും വിവാഹ വാര്‍ഷിക ആഘോഷത്തില്‍ പങ്കുചേരുകയാണ് ആരാധകരും.

ബിഗ് ബോസ് മലയാളത്തിന്റെ ആദ്യ സീസണിലെ ഫസ്റ്റ് റണ്ണറപ്പായിരുന്നു പേളി മാണി. മിനിസ്‌ക്രീനിലൂടെ ശ്രദ്ധേയനായ ശ്രീനിഷ് ബിഗ് ബോസ് വീട്ടിൽ വെച്ചാണ് പേളിയുമായി പ്രണയത്തിലാവുന്നത്. മലയാളി പ്രേക്ഷകര്‍ ആഘോഷമാക്കിയ പ്രണയമായിരുന്നു പേളിയുടേതും ശ്രീനിഷിന്റേതും. ബിഗ് ബോസ് ഷോ പൂർത്തിയായി അധികം വൈകാതെ തന്നെ പേളി മാണിയും ശ്രീനിഷും വിവാഹിതരായി.

 

Share this story