പരിനീതി ചോപ്ര ചിത്രം കോഡ് നെയിം തിരംഗയുടെ ആദ്യ പോസ്റ്റർ പുറത്ത്
skjskj

പരിനീതി ചോപ്രയുടെയും ഹാർഡി സന്ധുവിന്റെയും ചിത്രം കോഡ് നെയിം: തിരംഗയുടെ ഫസ്റ്റ് ലുക്ക് പോസ്റ്ററു൦ റിലീസ് തീയതി സെപ്റ്റംബർ 19 തിങ്കളാഴ്ച അനാച്ഛാദനം ചെയ്തു. റിഭു ദാസ് ഗുപ്ത സംവിധാനം ചെയ്ത് ടി-സീരീസ്, റിലയൻസ് എന്റർടൈൻമെന്റ്, ഫിലിം ഹാംഗർ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചത്. 2022 ഒക്ടോബർ 14-ന് തിയേറ്ററുകളിൽ ചിത്രം റിലീസ് ചെയ്യും.

കോഡ് നെയിം തിരംഗയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പരിനീതി ചോപ്ര പങ്കിട്ടു. പരിനീതി ചോപ്ര, ഹാർഡി സന്ധു എന്നിവരെ കൂടാതെ, കോഡ് നെയിം: തിരംഗയിൽ ശരദ് കേൽക്കർ, രജിത് കപൂർ, ദിബ്യേന്ദു ഭട്ടാചാര്യ, ശിശിർ ശർമ, സബ്യസാചി ചക്രവർത്തി, ദീഷ് മാരിവാല എന്നിവരും അഭിനയിക്കുന്നു. പരിനീതി ചോപ്ര റോ ഏജന്റായി എത്തുമ്പോൾ ജനപ്രിയ പഞ്ചാബി ഗായകനായ ഹാർഡി സന്ധു തന്റെ അഭിനയ മികവ് കൊണ്ട് പ്രേക്ഷകരെ അമ്പരപ്പിക്കും.
 

Share this story