പാപ്പന്‍' വന്‍ ഹിറ്റ്, സുരേഷ് ഗോപി ചിത്രം ഇനി ജിസിസിയിലേക്ക്
pappan
സുരേഷ് ഗോപി ചിത്രം ജിസിസിയിലും റിലീസ് ചെയ്യുകയാണ് .

സുരേഷ് ഗോപി നായകനായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയ ചിത്രമാണ് പാപ്പന്‍.  സുരേഷ് ഗോപിയുടെ മകന്‍ ഗോകുലും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. മികച്ച പ്രതികരണമാണ് ചിത്രത്തിന് തിയറ്ററുകളില്‍ നിന്ന് ലഭിക്കുന്നത്. ഇപ്പോഴിതാ സുരേഷ് ഗോപി ചിത്രം ജിസിസിയിലും റിലീസ് ചെയ്യുകയാണ് .
ഗള്‍ഫ് മേഖലകളില്‍ ചിത്രം ഓഗസ്റ്റ് നാല് മുതലാണ് പ്രദര്‍ശനം തുടങ്ങുക. ജിസിസി മേഖലകളിലെ അഡ്വാന്‍സ് ബുക്കിംഗ് തുടങ്ങിയിട്ടുണ്ട്. സുരേഷ് ഗോപി ചിത്രം 'പാപ്പന്‍' ഇതുവരെ 11.56 കോടി രൂപയാണ് സ്വന്തമാക്കിയത്. ആദ്യ ദിനം ചിത്രം 3.16 കോടി രൂപയാണ് നേടിയത്. രണ്ടാം ദിനം ചിത്രം 3.87 കോടിയും നേടി. രണ്ട് ദിവസം കൊണ്ട് ചിത്രം നേടിയത് 7.03 കോടിയാണ്. സുരേഷ് ഗോപിയുടെ ഏറ്റവും മികച്ച ഓപ്പിണിംഗ് കളക്ഷനുകളില്‍ ഒന്നാണ് ഇത്

Share this story