‘പല്ലൊട്ടി 90’s കിഡ്സ്‌’ : പ്രൊമോ ഗാനം റിലീസ് ചെയ്തു
skmsoo

സിനിമപ്രാന്തന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ നടനും സംവിധായകനുമായ സാജിദ് യഹിയ നിര്‍മ്മിക്കുന്ന ആദ്യ സിനിമ ‘പല്ലൊട്ടി 90’s കിഡ്സ്‌’ന്റെ പ്രൊമോ ഗാനം പുറത്തുവിട്ടു.നവാഗതനായ ജിതിന്‍ രാജ് ആണ് ചിത്രത്തിന്റെ കഥ – സംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നത്. തിരക്കഥ-സംഭാക്ഷണം ഒരുക്കിയിരിക്കുന്നത് ദീപക് വാസന്‍.മാസ്റ്റര്‍ ഡാവിഞ്ചി സന്തോഷ്, മാസ്റ്റര്‍ നീരജ് കൃഷ്ണ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ചിത്രത്തില്‍ മലയാളത്തിന്റെ പ്രിയതാരങ്ങളായ അര്‍ജുന്‍ അശോകന്‍, ബാലു വര്‍ഗീസ് എന്നിവരും ശ്രദ്ധേയ വേഷങ്ങളില്‍ എത്തുന്നു.

സൈജു കുറുപ്പ്, സുധി കോപ്പ എന്നിവരും ചിത്രത്തില്‍ മനോഹരമായ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. നിരഞ്ജനാ അനൂപ്, ദിനേശ് പ്രഭാകര്‍ തുടങ്ങിയ വന്‍ താരനിരകള്‍ക്കൊപ്പം വിനീത് തട്ടില്‍, അബു വളയകുളം, മരിയ പ്രിന്‍സ് ആന്റണി, അജീഷ, ഉമ എന്നിവരാണ് മറ്റ് പ്രധാന വേഷങ്ങള്‍ അവതരിപ്പിക്കുന്നത്.’സിനിമപ്രാന്തന്‍ പ്രൊഡക്ഷന്‍സിന്റെ’ ആദ്യ ചിത്രമായ ‘പല്ലൊട്ടി 90’s കിഡ്സ്‌’ വളരെ പ്രത്യേകതകളോടെയാണ് റിലീസിനൊരുങ്ങുന്നത്. സംവിധാനം, തിരക്കഥ രചന, ക്യാമറ, എഡിറ്റിംഗ്, അഭിനയം തുടങ്ങി ചിത്രത്തിന്റെ മറ്റു സാങ്കേതിക വശങ്ങളില്‍ ഉള്‍പ്പടെ നാല്‍പ്പതോളം തുടക്കക്കാരാണ്.


 

Share this story