'ഓര്‍മകളില്‍' 23ന് തീയറ്ററുകളിൽ
Ormalil

എം വിശ്വപ്രതാപ് രചനയും നിര്‍മ്മാണവും സംവിധാനവും നിര്‍വ്വഹിക്കുന്ന ഓര്‍മ്മകളില്‍ എന്ന ചിത്രത്തിന്റെ ചിത്രീകരണം പൂര്‍ത്തിയായി .അതിജീവനം മുഖ്യ പ്രമേയമാക്കി ഒരു ഫാമിലി ഡ്രാമയായി പ്രചരിക്കുന്ന ചിത്രം സെപ്തംബര്‍ 23 ന് റിലീസിനെത്തും.ഡിഐജി ആയി വേഷമിട്ട ശങ്കര്‍ നീണ്ട ഇടവേളയ്ക്ക് ശേഷം പ്രധാന കഥാപാത്രമായി തിരിച്ചെത്തുകയാണ് സിനിമയിലൂടെ .

ശങ്കറിനെ കൂടാതെ ഷാജു ശ്രീധര്‍, നാസര്‍ ലത്തീഫ്, ദീപ കര്‍ത്ത, പൂജിത മേനോന്‍, വിജയകുമാരി, അജയ്, ആര്യന്‍ കതൂരിയ, റോഷന്‍ അബ്ദുള്‍, മാസ്റ്റര്‍ ദിവിക്, സതീഷ് തൃപ്പരപ്പ്, ശ്രീറാം ശര്‍മ്മ, സുരേഷ്കുമാര്‍ എന്നിവരും അഭിനയിക്കുന്നു.പ്രീമിയര്‍ സിനിമാസിന്റെ ബാനറില്‍ വിശ്വപ്രതാപാണ് ഓര്‍മകളില്‍ നിര്‍മ്മിക്കുന്നത്. നിതിന്‍ കെ രാജാണ് ക്യാമറയ്ക്ക് പിന്നില്‍, വിപിന്‍ മണ്ണൂര്‍ എഡിറ്റിംഗ്. വിശ്വപ്രതാപിന്റെ വരികള്‍ക്ക് ജോയ് മാക്‌സ്‌വെല്ലിന്റെ സംഗീതത്തില്‍ ജാസി ഗിഫ്റ്റും സുജാത മോഹനും ചേര്‍ന്നാണ് ട്രാക്കുകള്‍ ഒരുക്കിയിരിക്കുന്നത്.
 

Share this story