“ഓ മേരി ലൈല’ സിനിമയുടെ രണ്ടാമത്തെ ഗാനം പുറത്തിറങ്ങി
smsjm

ഗാനം ഇതിനോടകം തന്നെ സാമൂഹിക മാധ്യമങ്ങളിൽ ശ്രദ്ധ നേടിക്കഴിഞ്ഞു.കഴിഞ്ഞ ദിവസം ചിത്രത്തിന്‍റെ ഒരു ടീസറും, വീഡിയോ സോങ്ങും അണിയറപ്രവർത്തകർ പുറത്തുവിട്ടിരുന്നു
ആന്‍റണി വർഗീസ് കേന്ദ്ര കഥാപാത്രമായി എത്തുന്ന പുതിയ ചിത്രം ഓ മേരി ലൈലയിലെ രണ്ടാമത്തെ ഗാനം പുറത്തിറങ്ങി. “രാമൻ തേടും സീത പെണ്ണെ’ എന്ന ഗാനത്തിന്‍റെ ലിറിക്കൽ വീഡിയോ ആണു ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്.

വിനായക് ശശികുമാർ വരികൾ ഒരുക്കിയിരിക്കുന്ന ഗാനത്തിന്‍റെ സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത് അങ്കിത് മേനോനാണ്. ഗാനം ആലപിച്ചിരിക്കുന്നത് ജാസി ഗിഫ്റ്റും, അങ്കിത് മേനോനും, ശബരീഷ് വർമയും ചേർന്നാണ്‌. ഗാനം ഇതിനോടകം തന്നെ സാമൂഹിക മാധ്യമങ്ങളിൽ ശ്രദ്ധ നേടിക്കഴിഞ്ഞു.

കഴിഞ്ഞ ദിവസം ചിത്രത്തിന്‍റെ ഒരു ടീസറും, വീഡിയോ സോങ്ങും അണിയറപ്രവർത്തകർ പുറത്തുവിട്ടിരുന്നു. ഒരു കോളേജ് പയ്യനായിട്ടാണ് ആന്‍റണി വർഗീസ് ചിത്രത്തിൽ എത്തുന്നത്. ചിത്രത്തിൽ ലൈലാസുരൻ എന്ന കഥാപാത്രത്തെയാണ് പെപ്പെ അവതരിപ്പിച്ചിരിക്കുന്നത്. ആന്‍റണിയുടെ സഹപാഠിയായ അഭിഷേക് കെ.എസ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.ആന്‍റണിക്കൊപ്പം, സോന ഒലിക്കൽ, നന്ദന രാജൻ, ശബരീഷ് വർമ്മ, അൽത്താഫ് സലീം, ബാലചന്ദ്രൻ ചുള്ളിക്കാട്, സെന്തിൽ കൃഷ്ണ, ശിവകാമി, ബ്രിട്ടോ ഡേവിസ്, , ശ്രീജ നായർ തുടങ്ങിയവർക്കൊപ്പം നിരവധി പുതുമുഖങ്ങളും അഭിനയിക്കുന്നു.

ബബ്ലു അജുവാണ് സിനിമയുടെ ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്. ഡോ.പോൾസ് എന്‍റർടെയ്ൻമെന്‍റിന്‍റെ ബാറനിൽ ഡോ. പോൾ വർഗീസാണ് ചിത്രം നിർമിച്ചിരിക്കുന്നത്. ശ്രീ ഗോകുലം മൂവീസ് ആണ് ചിത്രം തിയെറ്ററുകളിൽ എത്തിക്കുന്നത്. നവാഗതനായ അനുരാജ് ഒ.ബിയുടേതാണ് കഥയും തിരക്കഥയും സംഭാഷണവും. എഡിറ്റർ കിരൺ ദാസ്, സംഗീതം അങ്കിത്ത് മേനോൻ, പശ്ചാത്തലസംഗീതം ഒരുക്കിയിരിക്കുന്നത് സിദ്ധാർഥ പ്രദീപ് , പ്രൊഡക്ഷൻ കൺട്രോളർ ജാവേദ് ചെമ്പ്. പി ആർ ഒ ശബരി. ചിത്രം ഉടൻ തിയെറ്ററുകളിൽ എത്തും.

 


 

Share this story