'ഓർഡിനറി'ക്ക് രണ്ടാം ഭാ​ഗം വരുന്നു; വാർത്ത നിഷേധിച്ച് നിര്‍മ്മാതാവ് രാജീവ് ഗോവിന്ദൻ
ODINARR
ഏതാനും നാളുകളായി ചിത്രത്തിന്റെ രണ്ടാം ഭാ​ഗം വരുന്നുവെന്ന രീതിയിൽ പ്രചാരണങ്ങൾ നടന്നിരുന്നു. ഇപ്പോഴിതാ ഇക്കാര്യത്തിന് വ്യക്തത വരുത്തിയിരിക്കുകയാണ് ചിത്രത്തിന്റെ നിർമാതാവ് രാജീവ് ഗോവിന്ദന്‍.


ഗവിയുടെ ദൃശ്യമനോഹാരിത നിറഞ്ഞ സ്ഥലത്തെ പരിചയപ്പെടുത്തി 2012ൽ പുറത്തിറങ്ങിയ സിനിമയാണ് 'ഓർഡിനറി' . കുഞ്ചാക്കോ ബോബൻ, ബിജു മേനോൻഎന്നിവർ നായകന്മാരായെത്തിയ ചിത്രം പ്രേക്ഷക നിരൂപക പ്രശംസകൾ നേടി മികച്ച വിജയം കൈവരിച്ചിരുന്നു.

ഏതാനും നാളുകളായി ചിത്രത്തിന്റെ രണ്ടാം ഭാ​ഗം വരുന്നുവെന്ന രീതിയിൽ പ്രചാരണങ്ങൾ നടന്നിരുന്നു. ഇപ്പോഴിതാ ഇക്കാര്യത്തിന് വ്യക്തത വരുത്തിയിരിക്കുകയാണ് ചിത്രത്തിന്റെ നിർമാതാവ് രാജീവ് ഗോവിന്ദന്‍.

‘കഴിഞ്ഞ രണ്ട് വര്‍ഷമായി ഞാനും ഈ വാര്‍ത്ത കേള്‍ക്കുന്നു. ആദ്യമൊക്കെ ഞാനും അതിനെ അവഗണിക്കുകയായിരുന്നു. ഇപ്പോള്‍ വീണ്ടും അത് തലപൊക്കി തുടങ്ങിയിട്ടുണ്ട്. സത്യത്തില്‍ ഓര്‍ഡിനറിയുടെ രണ്ടാംഭാഗത്തെക്കുറിച്ച് ആലോചിച്ചിട്ടുപോലുമില്ല. ഇപ്പോള്‍ പുറത്ത് വരുന്ന വാര്‍ത്തകള്‍ തീര്‍ത്തും വ്യാജമാണ്.’ രാജീവ് തുടര്‍ന്നു. ചാക്കോച്ചനോ ബിജുവിനോ ഇത് സംബന്ധിച്ച് ഏതെങ്കിലും അറിവുണ്ടോ എന്നുപോലും എനിക്ക് നിശ്ചയമില്ല. മറ്റാരെങ്കിലുമാണ് ഇതിന് പിന്നിലെങ്കില്‍ ഞാന്‍ അത് അറിയേണ്ടതാണ്. കാരണം നിര്‍മ്മാതാവെന്ന നിലയില്‍ ചിത്രത്തിന്റെ എല്ലാ അവകാശങ്ങളും എന്നില്‍ നിക്ഷിപ്തമാണ്. ആ നിലയ്ക്ക് ഞാനറിയാതെ ഓര്‍ഡിനറിയുടെ രണ്ടാംഭാഗം ഉണ്ടാകാന്‍ പോകുന്നില്ല. എന്നിട്ടും വാര്‍ത്ത എവിടെനിന്നാണ് പ്രചരിക്കുന്നതെന്നറിയില്ല. അതിന്റെ നിജസ്ഥിതി അറിയാന്‍ എനിക്കും ആഗ്രഹമുണ്ട്’, എന്നായിരുന്നു  രാജീവ് ഗോവിന്ദന്‍ പറഞ്ഞത്.

Share this story