നിവിൻ പോളി ചിത്രം പടവെട്ട് നാളെ ഒടിടിയിൽ റിലീസ് ചെയ്യും

padavett


പ്രേക്ഷകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന നിവിന്‍ പോളി ചിത്രമാണ് പടവെട്ട്.  .  U/A സർട്ടിഫിക്കറ്റുമായി പടവെട്ട് 21ന്  പ്രദർശനത്തിന് എത്തി.  മികച്ച പ്രതികരണം നേടി ചിത്രം ഇപ്പോൾ ഒടിടി റിലീസിന് ഒരുങ്ങുന്നു. ചിത്രം നാളെ  നെറ്റ്ഫ്ലിക്സിൽ റിലീസ്  ചെയ്യും.   ലിജു കൃഷ്ണയാണ് ചിത്രത്തിന്റെ തിരക്കഥയും സംവിധാനവും നിര്‍വ്വഹിക്കുന്നത്.

സണ്ണി വെയിനാണ് ചിത്രത്തിന്റെ നിര്‍മ്മാതാവ്. സണ്ണി വെയ്ന്‍ പ്രൊഡക്‌ഷന്‍സിന്റെ ബാനറില്‍ നിര്‍മ്മിക്കുന്ന ആദ്യ ചിത്രമാണിത്. ചിത്രം ഒക്ടോബര്‍ 21ന് തിയേറ്ററുകളില്‍ പ്രദര്‍ശനത്തിന് എത്തും.സണ്ണി വെയ്ന്‍, ഷമ്മി തിലകന്‍, ഷൈന്‍ ടോം ചാക്കോ, ഇന്ദ്രന്‍സ്, സുധീഷ്, വിജയരാഘവന്‍ എന്നിവര്‍ക്കൊപ്പം പ്രധാനവേഷത്തില്‍ മഞ്ജു വാര്യരും പടവെട്ടില്‍ അഭിനയിക്കുന്നുണ്ട്. ​ഗോവിന്ദ്‌ വസന്തയാണ് സം​ഗീത സംവിധാനം നിര്‍വ്വഹിക്കുന്നത്.


 

Share this story