നിരഞ്ജ് മണിയൻപിള്ള രാജുവിൻ്റെ "വിവാഹ ആവാഹനം"; ട്രെയ്‌ലർ പങ്കുവെച്ച് മലയാള സിനിമ പ്രവർത്തകർ....

ddkk


പേരിലെ പുതുമ കൊണ്ട് പ്രേക്ഷക ശ്രദ്ധ പിടിച്ചടുത്ത പുതുമയുള്ള സിനിമയാണ് 'വിവാഹ ആവാഹനം'. ചാന്ദ് സ്റ്റുഡിയോ, കാർമിക് സ്റ്റുഡിയോസ് എന്നീ ബാനറുകളിൽ മിഥുൻ ആർ ചന്ദ്, സാജൻ ആലുംമൂട്ടിൽ എന്നിവർ ചേർന്ന് നിർമ്മിച്ച് സാജൻ ആലുംമൂട്ടിൽ തന്നെ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് 'വിവാഹ ആവാഹനം'. ചിത്രത്തിൻ്റെ ഒഫീഷ്യൽ ട്രയിലർ റിലീസായി.മലയാളത്തിലെ പ്രമുഖ താരങ്ങളുടേയും ടെക്നീഷ്യൻമാരുടേയും ഫേസ്ബുക്ക് പേജുകളിലൂടെയാണ് ട്രെയിലർ റിലീസ് ചെയ്തത്.

അന്തവിശ്വാസങ്ങളും ദുരചാരങ്ങളും മനുഷ്യ ജീവിതത്തെ കാര്യമായി ചതിക്കുന്ന ഈ സാമൂഹിക സമകാലിക പ്രശ്നങ്ങളിൽ ഓർമപ്പെടുത്തികൊണ്ട് കോമഡി രൂപേണ പറയുന്ന സിനിമാ  പുനർചിന്തക്കും ശരിയായ അവബോധങ്ങൾക്കും ഉതകുംവിധമാണ് ഫാന്റസി ചിത്രീകരിച്ചിരിക്കുന്നത്. തികച്ചും യാഥാർത്യ സംഭവങ്ങളെ ഉൾകൊള്ളിച്ച് ഒരുക്കിയ ചിത്രത്തിൽ പുതുമുഖ താരം നിതാരയാണ് കുടി ആണ് 'വിവാഹ ആവാഹനം'. അജു വർഗീസ്, പ്രശാന്ത് അലക്സാണ്ടർ, സുധി കോപ്പ, സാബുമോൻ, സന്തോഷ് കീഴാറ്റൂർ, രാജീവ് പിള്ള, ബാലാജി ശർമ, ഷിൻസ് ഷാൻ, ഫ്രാങ്കോ, സ്മൃതി, നന്ദിനി എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ. സോണി സി.വി, പ്രമോദ് ഗോപകുമാർ എന്നിവരാണ് ചിത്രത്തിൻ്റെ സഹനിർമ്മാതാക്കൾ. ഒരു മുറൈ വന്ത് പാർത്തായ എന്ന ചിത്രത്തിനുശേഷം സാജൻ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. സംവിധായകനോടൊപ്പം സംഗീത് സേനനും ചേർന്ന് സംഭാഷണങ്ങൾ ഒരുക്കിയ ചിത്രത്തിൻ്റെ കഥ, തിരക്കഥ ഒരുക്കിയത് നിതാര ആണ്. വിഷ്ണു പ്രഭാകർ ആണ് ഛായാഗ്രഹണം.

എഡിറ്റർ- അഖിൽ എ.ആർ, സംഗീതം- രാഹുൽ ആർ ഗോവിന്ദ, പശ്ചാത്തല സംഗീതം- വിനു തോമസ്, ഗാനരചന- സാം മാത്യു, പ്രജീഷ്, ആർട്ട്- ഹംസ വള്ളിത്തോട്, കോസ്റ്റ്യൂം- ആര്യ ജയകുമാർ, മേക്കപ്പ്- റോണക്സ് സേവ്യർ, രതീഷ് കൃഷ്ണൻ, സൗണ്ട് ഡിസൈൻ- എം.ആർ രാജകൃഷ്ണൻ, പ്രൊഡക്ഷൻ കൺട്രോളർ- അഭിലാഷ് അർജുനൻ, ഫിനാൻസ് കൺട്രോളർ- ഫ്രാങ്കോ ഡേവിസ് മഞ്ഞില, പ്രൊജക്ട് ഡിസൈനർ- ജിനു വി നാഥ്, കൊറിയോഗ്രാഫി- അരുൺ നന്ദകുമാർ, ഡിസൈൻ- ശ്യാം സുന്ദർ, സ്റ്റിൽസ്- വിഷ്ണു രവി, വിഷ്ണു കെ വിജയൻ, പി.ആർ.ഒ- പി.ശിവപ്രസാദ് എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.

Share this story