‘കോഴിക്കില്ലാത്ത പരിഗണന പശുവിനും വേണ്ട’: നിഖില വിമൽ
nikhila vimal
മലയാളികളുടെ പ്രിയപ്പെട്ട അഭിനേത്രിയാണ് നിഖില വിമൽ. നവാഗതനായ അരുണ്‍ ടി ജോസ് കഥയെഴുതി സംവിധാനം ചെയ്ത ജോ ആന്‍ഡ് ജോ തിയേറ്ററുകളിൽ നിറഞ്ഞ കൈയ്യടിയോടെ മുന്നേറുകയാണ്. ഇപ്പോളിതാ ചിത്രത്തിന്റെ പ്രൊമോഷൻ അഭിമുഖത്തിൽ നടി പറഞ്ഞ വാക്കുകളാണ് ഇപ്പോൾ തരംഗമാവുന്നത്.ഭക്ഷണത്തിനായി മൃഗങ്ങളെ കൊല്ലുന്നതിലെ തന്റെ നിലപാട് വ്യക്തമാക്കി നടി നിഖില വിമല്‍. വെട്ടുന്നില്ലെങ്കില്‍ ഒന്നിനെയും വെട്ടരുതെന്നും മറ്റ് മൃഗങ്ങള്‍ക്ക് ഇല്ലാത്ത പരിഗണന പശുവിന് മാത്രമായി ലഭിക്കുന്നത് ശരിയല്ലെന്നും നിഖില പറഞ്ഞു.മാത്യു, നസ് ലൻ ,ജോണി ആന്റണി തുടങ്ങിയവരാണ് സിനിമയിലെ പ്രധാന അഭിനേതാക്കള്‍. സഹോദരങ്ങളായ ജോമോനും ജോമോളുമായാണ് മാത്യുവും നിഖിലയുമെത്തുന്നത്.

Share this story