നെറ്റ്ഫ്ലിക്സ് ചിത്രം ദ ഗ്രേ മാൻ : പുതിയ ക്ലിപ്പ് പുറത്തുവിട്ടു
The Gray Man

നെറ്റ്ഫ്ലിക്സിന്റെ ഒറിജിനലായ ദ ഗ്രേ മാൻ കഴിഞ്ഞ മാസം  നെറ്റ്ഫ്ലിക്സിൽ റിലീസ് ചെയ്തു. അവഞ്ചേഴ്‌സ്: എൻഡ് ഗെയിം ഫെയിം റൂസ്സോ ബ്രദേഴ്‌സ് സംവിധാനം ചെയ്ത ചിത്രത്തിൽ റയാൻ ഗോസ്ലിംഗും ക്രിസ് ഇവാൻസുമാണ് പ്രധാന വേഷങ്ങളിൽ. ഇപ്പോൾ ചിത്രത്തിലെ പുതിയ ക്ലിപ്പ് പുറത്തുവിട്ടു.മാർക്ക് ഗ്രെയ്‌നിയുടെ അതേ പേരിലുള്ള പുസ്തകത്തെ അടിസ്ഥാനമാക്കിയ ചിത്രമാണ്. ഒരു ഫ്രീലാൻസ് കൊലയാളിയും മുൻ സിഐഎ പ്രവർത്തകനുമായിട്ടാണ് ഇരുവരും എത്തുന്നത്. അന ഡി അർമാസ്, വാഗ്നർ മൗറ, ജെസ്സിക്ക ഹെൻവിക്ക് എന്നിവരടങ്ങുന്ന ഒരു അന്താരാഷ്ട്ര താരനിരയാണ് ഗ്രേ മാൻ അവതരിപ്പിക്കുന്നത്.

രണ്ട് തവണ ദേശീയ അവാർഡ് ജേതാവായ ധനുഷ് ഇതിനോടകം ഒരു ഇംഗ്ലീഷ്-ഫ്രഞ്ച് ചിത്രമായ ദി എക്സ്ട്രാ ഓർഡിനറി ജേർണി ഓഫ് ദി ഫക്കീറിൽ അഭിനയിച്ചിട്ടുണ്ട്. ചിത്രത്തിൻറെ പ്രൊമോഷണലുകളിലെല്ലാം ധനുഷ് പങ്കെടുത്തിരുന്നു.


 

Share this story