നസ്രിയയുടെ ആദ്യ തെലുങ്ക് ചിത്രം 'ആഹാ സുന്ദരാ' ; പോസ്‌റ്റർ പുറത്ത്
aaha

തെന്നിന്ത്യൻ താരം നാനിയും നസ്രിയയും ഒന്നിക്കുന്ന പുതിയ ചിത്രം ‘ആഹാ സുന്ദരാ’യുടെ പോസ്‌റ്റർ പുറത്തുവിട്ടു. സിനിമയുടെ ടീസർ തീയതി അനൗൺസ് ചെയ്‌തുകൊണ്ടുള്ള പോസ്‌റ്ററാണ് അണിയറ പ്രവത്തകർ പുറത്തുവിട്ടത്. ‘അന്തേ സുന്ദരാനികി’ എന്നാണ് തെലുങ്കിൽ ചിത്രത്തിന്റെ പേര്.

നാനിയും പോസ്‌റ്റർ പങ്കുവെച്ചിട്ടുണ്ട്. ‘സത്യമായും ഈ വർഷത്തെ ഏറ്റവും വലിയ തമാശ ചിത്രം’ എന്ന ക്യാപ്ഷനോടെയാണ് നാനി പോസ്‌റ്റർ പങ്കുവെച്ചിരിക്കുന്നത്. ഈ മാസം 20ന് ടീസർ റിലീസ് ചെയ്യും.

അതേസമയം ജൂൺ 10നാണ് ചിത്രം പ്രേക്ഷകർക്കരികിൽ എത്തുക. നസ്രിയ ആദ്യമായി തെലുങ്കിൽ അഭിനയിക്കുന്ന ചിത്രം എന്ന പ്രത്യേകതയുമുണ്ട് ‘ആഹാ സുന്ദരാ’യ്‌ക്ക്. ഒരു റൊമാന്റിക്ക് കോമഡി എന്റർടെയ്നറായ ചിത്രത്തിൽ ലീല തോമസ് എന്ന കഥാപാത്രത്തെയാണ് നസ്രിയ അവതരിപ്പിക്കുന്നത്.

വിവേക് അത്രേയ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ രോഹിണിയും പ്രധാന വേഷത്തിലെത്തുന്നുണ്ട്. നികേത് ബൊമ്മിയാണ് ഛായാഗ്രാഹകൻ. ചിത്രത്തിന് സംഗീതം പകരുന്നത് വിവേക് സാഗറാണ്.

Share this story