മകൻ പിറന്ന സന്തോഷം പങ്കിട്ട് നരേൻ

naren

നടന്‍ നരേനും ഭാര്യ മഞ്ജുവിനും ആണ്‍കുഞ്ഞു പിറന്നു. ഇന്‍സ്റ്റഗ്രാമിലൂടെ നരേന്‍ തന്നെയാണ് മകന്‍ ജനിച്ച വിവരം അറിയിച്ചത്. തങ്ങള്‍ക്ക് ആണ്‍കുഞ്ഞ് പിറന്നുവെന്നും സന്തോഷവാര്‍ത്ത നിങ്ങളുമായി പങ്കുവയ്ക്കുകയാണെന്നും കുറിച്ച നരേന്‍ തന്റെ വിരലില്‍ കോര്‍ത്ത കുഞ്ഞോമനയുടെ കൈയുടെ ചിത്രവും പങ്കു വെച്ചിട്ടുണ്ട്.

ചലച്ചിത്രതാരങ്ങളും ആരാധകരുമുള്‍പ്പടെ നിരവധി പേരാണ് ആശംസകളുമായെത്തിയത്. സംവൃത സുനില്‍, മീര ജാസ്മിന്‍, ഷറഫുദ്ദീന്‍, സരിത ജയസൂര്യ, പ്രിയങ്ക നായര്‍, മുന്ന,കൃഷ്മപ്രഭ തുടങ്ങി ഒട്ടേറെ പേര്‍ നരേനും മഞ്ജുവിനും ആശംസകളറിയിച്ചു. 

നരേന്റെയും മഞ്ജുവിന്റെയും 15ാം വിവാഹവാര്‍ഷിക ദിനത്തില്‍ വീട്ടിലേക്ക് പുതിയ അതിഥി ഉടന്‍ എത്തുമെന്ന് നരേന്‍ കുറിച്ചിരുന്നു. 2007 ല്‍ വിവാഹിതരായ മഞ്ജുവിനും നരേനും തന്മയ എന്ന മകളുണ്ട്.

Share this story