'നാലാം മുറ' ഡിസംബര്‍ 23ന് തിയറ്ററിലേക്ക്

nalam mura

ബിജു മേനോനും ഗുരു സോമസുന്ദരവും പ്രധാന വേഷങ്ങളിലെത്തുന്ന നാലാം മുറയുടെ റിലീസ് തീയതി പ്രഖ്യാപിച്ചു. ഡിസംബര്‍ 23 നാണ് ചിത്രം തിയേറ്ററുകളിലെത്തുക. ലക്കി സ്റ്റാര്‍ എന്ന സിനിമയിലൂടെ ശ്രദ്ധ നേടിയ ദീപു അന്തിക്കാട് ആണ് നാലാം മുറ സംവിധാനം ചെയ്യുന്നത്.

സൂരജ് വി ദേവ് ആണ് ചിത്രത്തിന്റെ രചന. ദിവ്യ പിള്ള, ശാന്തി പ്രിയ, ഷീല എബ്രഹാം, സുരഭി സന്തോഷ്, ഷൈനി സാറ, അലന്‍സിയര്‍, പ്രശാന്ത് അലക്‌സാണ്ടര്‍ എന്നിവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. 

Share this story