നന്ദനക്ക് കൊടുത്ത വാക്ക് പാലിച്ച് സുരേഷ് ഗോപി
NANDANA
ഡോ. ജ്യോതിദേവ് കേശവദേവിന്റെ ഡയബറ്റിക് സെന്ററിൽ വച്ച് സുരേഷ് ​ഗോപി ഉപകരണം കൈമാറി. ഇന്ത്യയില്‍ ലഭ്യമല്ലാത്ത ഈ ഉപകരണം അമേരിക്കയില്‍നിന്നാണ് വരുത്തിച്ചത്.

മലയാളികളുടെ പ്രിയ താരമാണ് സുരേഷ് ​ഗോപി. അഭിനേതാവിന് പുറമെ സന്നദ്ധപ്രവർത്തനങ്ങളിലും താരം മുൻനിരയിൽ തന്നെയുണ്ട്. അടുത്തിടെ ടൈപ്പ് വൺ പ്രമേഹ ബാധിതയായ നന്ദന എന്ന കുട്ടിക്ക് 'ഇന്‍സുലിന്‍ പമ്പ്' എന്ന ഉപകരണം വാങ്ങി നൽകാമെന്ന് സുരേഷ് ​ഗോപി പറഞ്ഞത് വാർത്തകളിൽ ഇടം നേടിയിരുന്നു. ഇപ്പോഴിതാ ആ വാക്ക് പാലിച്ചിരിക്കുകയാണ് സുരേഷ് ​ഗോപി.

ഡോ. ജ്യോതിദേവ് കേശവദേവിന്റെ ഡയബറ്റിക് സെന്ററിൽ വച്ച് സുരേഷ് ​ഗോപി ഉപകരണം കൈമാറി. ഇന്ത്യയില്‍ ലഭ്യമല്ലാത്ത ഈ ഉപകരണം അമേരിക്കയില്‍നിന്നാണ് വരുത്തിച്ചത്. ആറുലക്ഷം രൂപ വിലവരുന്ന ഇന്‍സുലിന്‍ പമ്പ് സുരേഷ് ഗോപിയുടെ ഭാര്യ രാധിക നന്ദനയ്ക്ക് കൈമാറി. ഡോ. ജ്യോതിദേവിന്റെ നേതൃത്വത്തില്‍ ബുധനാഴ്ച തന്നെ ഈ ഉപകരണം കുട്ടിയുടെ ശരീരത്തില്‍ ഘടിപ്പിക്കുകയും ചെയ്തു. ഓട്ടോമാറ്റഡ് ഇന്‍സുലിന്‍ ഡെലിവറി സിസ്റ്റം എന്നാണ് ഉപകരണത്തിന്‍റെ പേര്.

കല്‍പ്പറ്റയില്‍ ഓട്ടോഡ്രൈവറായ മനോജിന്റെയും അനുപമയുടെയും മകളാണ് നന്ദന. ദിവസേന അഞ്ചും ആറും തവണ ശരീരത്തിൽ സൂചിയിറക്കി ഷുഗർ ലെവൽ പരിശോധിക്കേണ്ടി വരും. ഇന്‍സുലിന്‍ പമ്പ് എന്ന ഉപകരണം ശരീരത്തില്‍ പിടിപ്പിച്ചാല്‍ ഈ പ്രശ്നത്തിനു പരിഹാരം കാണാം. ഈ വിവരം അറിഞ്ഞ സുരേഷ് ഗോപി നന്ദനയെ സഹായിക്കാന്‍ മുന്‍കൈ എടുക്കുക ആയിരുന്നു.

Share this story