മുകേഷ് അംബാനിയുടെ മകൾ ഇഷ അംബാനി ഇരട്ടകുട്ടികള്‍ക്ക് ജന്മം നല്‍കി

isha

മുംബൈ: മുകേഷ് അംബാനിയുടെ മകൾ ഇഷ അംബാനി ഇരട്ടകുട്ടികള്‍ക്ക് ജന്മം നല്‍കി. ഒരു ആണ്‍ കുട്ടിയും ഒരു പെൺകുട്ടിയുമാണ് ഇഷയ്ക്കും ഭര്‍ത്താവ് ആനന്ദ് പിരാമലിനും ഇന്ന് ജനിച്ചത് എന്നാണ് അംബാനി  കുടുംബം അറിയിച്ചത്. കുട്ടികള്‍ക്ക് ആദിയ, കൃഷ്ണ എന്നിങ്ങനെയാണ് പേര് നല്‍കിയിരിക്കുന്നത്.

“ഞങ്ങളുടെ മക്കളായ ഇഷയ്ക്കും ആനന്ദിനും 2022 നവംബർ 19-ന് സർവ്വശക്തൻ ഇരട്ടക്കുട്ടികളെ നൽകി അനുഗ്രഹിച്ച വിവരം പങ്കുവെക്കുന്നതിൽ ഞങ്ങൾക്ക് സന്തോഷമുണ്ട്. ഇഷയും കുഞ്ഞുങ്ങളും പെൺകുഞ്ഞ് ആദിയയും ആൺകുഞ്ഞ് കൃഷ്ണയും സുഖമായിരിക്കുന്നു,” റിലയന്‍സ് മുകേഷ് അംബാനിയുടെ പേരില്‍ ഇറക്കിയ പ്രസ്താവനയിൽ പറയുന്നു.
 

Share this story