ഫ്രില്ലഡ് ഷീര്‍ സില്‍ക്ക് സാരിയില്‍ സുന്ദരിയായി മൃണാല്‍ താക്കൂര്‍
mrinal

കാഷ്വല്‍ വസ്ത്രങ്ങളിലും എത്‌നിക് ഔട്ട്ഫിറ്റുകളിലും മനോഹരിയാണ് മൃണാല്‍ താക്കൂര്‍.അവരുടെ ഫാഷന്‍ ഡയറിയിലും അതിന്റെ പ്രതിഫലനം കാണാം. ഫ്രില്ലഡ് ഷീര്‍ സില്‍ക്ക് സാരിയില്‍ രാജകുമാരിയപ്പോലെ തോന്നിക്കുന്ന ചിത്രങ്ങളാണ് താരം തന്റെ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരിക്കുന്നത്. ജേഡ് ഡിസൈനര്‍ ഹൗസില്‍ നിന്നുള്ള എത്‌നിക് ഔട്ട്ഫിറ്റാണിത്.

വെള്ള സില്‍ക്ക് സാരിയ്ക്ക് ഭംഗി കൂടുതല്‍ ഭംഗി നല്‍കുന്നത് ബോര്‍ഡറിലുള്ള വെള്ള ഷീര്‍ ഫ്രില്ലുകളാണ്. ഹെവി സീക്വിന്‍സ് വര്‍ക്കുള്ള സ്ലീവ്‌ലെസ് ബ്ലൗസും സാരിയെ കൂടുതല്‍ ആകര്‍ഷീണയമാക്കി. സില്‍വര്‍ നിറത്തിലുള്ള ബ്ലൗസിന് പന്‍ജിങ് നെക്ക്‌ലൈനാണുള്ളത്. കരിഷ്മ ജൂലറിയാണ് ആക്‌സറീസൊരുക്കിയിരിക്കുന്നത്. കറുത്ത ഇയര്‍ സ്റ്റഡും ഡയമണ്ട് വളകളും മോതിരവും എത്‌നിക് ലുക്കിന് പൂര്‍ണത നല്‍കുന്നുണ്ട്.

ദുര്‍ഖര്‍ സല്‍മാന്‍ നായകനായ സീതാ രാമം എന്ന സിനിമയില്‍ മൃണാല്‍ മികച്ച പ്രകടനം കാഴ്ച വെച്ചു. സീതാമഹാലക്ഷ്മിയെന്ന കഥാപാത്രത്തിനെ പ്രേക്ഷകര്‍ അത്രയും സ്‌നേഹത്തോടെയാണ് നെഞ്ചിലേറ്റിയത്. താരത്തിന്റെ ചിത്രത്തിന്റെ താഴെ സീതാമഹാലക്ഷ്മിയെന്നും ഞങ്ങളുടെ സീത എന്നൊക്കെയാണ് ആരാധകര്‍ കമന്റുമായെത്തിയിരിക്കുന്നത്.

Share this story