ആര്യൻ ഖാന്റെ അറസ്റ്റിൽ പ്രതികരണവുമായി അമ്മ ഗൗരി ഖാൻ
dkmkd

മുംബൈ ക്രൂയിസ് മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ വർഷം ഒക്ടോബറിലാണ് ബോളിവുഡ് സൂപ്പർ താരം ഷാരൂഖ് ഖാന്റെ മകൻ ആര്യൻ ഖാൻ അറസ്റ്റിലായത്. നീണ്ട 26 ദിവസത്തെ കസ്റ്റഡിക്ക് ശേഷം നിരവധി കോടതി ഹിയറിംഗുകൾക്കും നാടകീയ മുഹൂർത്തങ്ങൾക്കുമൊടുവിൽ , ബോംബെ ഹൈക്കോടതി ഒക്‌ടോബർ 28 ന് ആര്യന് ജാമ്യം അനുവദിച്ചു.

കേസുമായി ബന്ധപ്പെട്ട് ഖാൻ കുടുംബത്തിൽ നിന്നും ആരും തന്നെ പ്രതികരിച്ചിരുന്നില്ല. ഇപ്പോഴിതാ ഗൗരി ഖാൻ മകന്റെ അറസ്റ്റിനെപ്പറ്റി പ്രതികരിച്ചിരിക്കുകയാണ്. ബോളിവുഡ് താര ഭാര്യമാരായ ഭാവന പാണ്ഡെ, മഹീപ് കപൂർ എന്നിവർക്കൊപ്പം കോഫി വിത്ത് കരൺ 7-ന്റെ 12-ാം എപ്പിസോഡിൽ ഗൗരി പങ്കെടുത്തു. അതിലാണ് ഇതിൽ പ്രതികരണവുമായി ഗൗരി എത്തിയത്.

” ഇനി നമ്മൾ ഇപ്പോൾ അനുഭവിച്ചതിനേക്കാൾ മോശമായതൊന്നും വരാൻ പോകുന്നില്ല. എന്നാൽ നാമെല്ലാവരും ഒരു കുടുംബമാകുമ്പോൽ, ഞങ്ങൾ ഒരു വലിയ സ്പെയ്സിലാണ് ഇപ്പോൾ ഉള്ളതെന്ന് എനിക്ക് പറയാൻ കഴിയും. ഞങ്ങളുടെ എല്ലാ സുഹൃത്തുക്കളും, കൂടാതെ ഞങ്ങൾക്ക് അറിയുകകൂടി ചെയ്യാത്ത ഒരുപാട് ആളുകൾ സന്ദേശങ്ങൾ അയക്കുന്നു. അവരാൽ സ്നേഹിക്കപ്പെന്നു. അതൊരു വലിയ അനുഗ്രഹമായി കരുതുന്നു. എല്ലാവരോടും നന്ദിയുണ്ട്. ” :ആര്യൻ ഖാന്റെ അറസ്റ്റിനെക്കുറിച്ച് ഗൗരിയുടെ പ്രതികരണം ഇങ്ങനെ ആയിരുന്നു.

ആഡംബര കപ്പലിൽ നടത്തിയ റെയ്ഡിൽ ആര്യൻ അടക്കമുള്ളവരെ അറസ്റ്റ് ചെയ്യുന്നത് കഴിഞ്ഞ വർഷം ഒക്ടോബർ രണ്ടിനാണ്. ആര്യൻ ഖാൻ എൻസിബിയുടെ കസ്റ്റഡിയിലായിരുന്നു 26 ദിവസം. ആര്യനെതിരെ എൻസിബി ഉന്നയിച്ച വാദം ആര്യന്റെ പക്കൽനിന്നു ലഹരി ഇടപാട് സംബന്ധിച്ച വാട്‌സാപ് ചാറ്റുകൾ കണ്ടെടുത്തതായും കുറ്റസമ്മത മൊഴിയുണ്ടെന്നുമാണ്. എന്നാൽ ഒരു തെളിവും , ഗൂഢാലോചന സംബന്ധിച്ച് ചാറ്റിൽനിന്നു കണ്ടെത്താനായിട്ടില്ലെന്നും, അന്വേഷണ ആവശ്യത്തിന് മൊഴി ഉപയോഗിക്കാമെന്നും, അത് കുറ്റക്കാരനെന്ന് ആരോപിക്കാൻ ആയുധമാക്കരുതെന്നും ഹൈക്കോടതി വ്യക്തമാക്കി.
 

Share this story